ചർച്ചകൾ പൂര്‍ത്തിയായി; ഇന്ത്യ–യൂറോപ്യന്‍ യൂണിയന്‍ വ്യാപാരകരാര്‍ പ്രഖ്യാപനം നാളെ
യുഎസിന്റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ – യുഎസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍

- Published:
26 Jan 2026 10:49 PM IST

ന്യൂഡല്‍ഹി: ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ചർച്ചകൾ പൂർത്തിയായി. നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷം ഇരുരാജ്യങ്ങളും കരാറിൽ ഒപ്പിടും. നാളെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.
നടപടികൾ പൂർത്തിയാക്കാൻ ആറുമാസം സമയമെടുക്കും. കരാര്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തെയും നിക്ഷേപത്തെയും മുന്നോട്ട് നയിക്കുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രതികരിച്ചു.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ 40 ശതമാനമായി കുറയ്ക്കാന്‍ കരാറില്‍ ധാരണയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 110 ശതമാനമുള്ള തീരുവ കുറയുന്നതോടെ വിദേശ നിര്‍മിത ആഡംബര കാറുകള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യയിലെത്തും. യുഎസിന്റെ ഇരട്ടതീരുവയ്ക്കും, ഇന്ത്യ – യുഎസ് കരാര്‍ അനിശ്ചിതമായി നീളുന്നതിനുമിടെയാണ് യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍.
അടുത്ത വർഷം (2027) ആദ്യത്തോടെ കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ കേന്ദ്ര മന്ത്രിസഭയുടെ അനുമതി മാത്രം മതിയാകുമെങ്കിലും യൂറോപ്യൻ പാർലമെൻ്റെ അംഗീകാരം കൂടി ലഭിച്ച ശേഷമാകും കരാർ നടപ്പാക്കുക. 2007ൽ ആരംഭിച്ച് 2022ൽ പുനഃരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്. രാജ്യം ഇതുവരെ ഒപ്പുവച്ചതിൽ വച്ച് ഏറ്റവും വലിയ കരാർ എന്നാണ് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇതിനെ വിശേഷിപ്പിച്ചത്.
Adjust Story Font
16
