Quantcast

അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ പുനരാരംഭിക്കുന്നു

ഓപ്പറേഷൻ ദേവിശക്തിയിലൂടെ 300 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ

MediaOne Logo

Web Desk

  • Published:

    7 Sep 2021 7:50 AM GMT

അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം ഇന്ത്യ പുനരാരംഭിക്കുന്നു
X

അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഇന്ത്യ വീണ്ടും ആരംഭിക്കും. ഓപ്പറേഷൻ ദേവിശക്തിയിലൂടെ 300 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ. ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാൻ ഐ.ടി.ബി.പിക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി.

കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം താലിബാന്‍റെ കൈകളിൽ എത്തിയതോടെ മുടങ്ങിയ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കാൻ ഇന്നലെ ചേർന്ന നിർണായക യോഗത്തിലാണ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേവിശക്തി ഓപ്പറേഷൻ വീണ്ടും ആരംഭിക്കാൻ തീരുമാനമായത്. നൂറോളം ഇന്ത്യൻ പൗരന്മാർ അഫ്‌ഗാന്‍റെ വിവിധ പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായിട്ടാണ് പുതിയ വിവരം. കാബൂൾ വിമാന താവളം പ്രവർത്തന സജ്ജമാകുന്നതോടെ കൊമഴ്സ്യൽ വിമാനങ്ങൾക്ക് പറക്കാൻ കഴിയുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇതനുസരിച്ചു തയ്യാറെടുപ്പുകൾക്കായി എയർ ഇന്ത്യയ്ക്ക് നിർദേശം നൽകി. കൊമേഴ്സ്യൽ ഫ്ലൈറ്റുകൾക്ക് അനുമതി നിഷേധിച്ചാൽ സേനവിമാനം കാബൂളിലേക്ക് അയക്കും.

അഫ്‌ഗാന്‍ പൗരന്മാരായ സിഖ്,ഹിന്ദു വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരെ നാട്ടിലെത്തിക്കാമെന്നാണ് കണക്ക്കൂട്ടൽ. അഫ്‌ഗാന്‍ പൗരന്മാർ രാജ്യം വിടുന്നതിനോട് താലിബാന് താല്‍പര്യമില്ലെങ്കിൽ കൂടി ഇന്ത്യയുടെ നിർബന്ധത്തിനു താലിബാൻ വഴങ്ങിയേക്കും. കാബൂൾ വിമാനത്താവളം പ്രവർത്തന സജ്ജമാകുന്നത്തോടെ രക്ഷാപ്രവർത്തനം ആരംഭിക്കും. ക്വാറന്‍റൈന്‍ സൗകര്യമൊരുക്കാൻ ഐ.ടി.ബി.പി.ക്ക് വിദേശകാര്യമന്ത്രാലയം നിർദേശം നൽകി. കഴിഞ്ഞ മാസം 24ന് കാബൂളിൽ നിന്ന് ഇന്ത്യയിലെത്തിച്ച 78 പേരുടെ ക്വാറന്‍റൈന്‍ കാലാവധി പൂർത്തിയാക്കിയതോടെ അവരവരുടെ വീടുകളിലേക്ക് അയച്ചു.

TAGS :

Next Story