Quantcast

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം; ആദരാഞ്ജലിയർപ്പിച്ച് രാഹുൽ ഗാന്ധി

MediaOne Logo

Web Desk

  • Published:

    31 Oct 2021 4:11 AM GMT

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം; ആദരാഞ്ജലിയർപ്പിച്ച് രാഹുൽ ഗാന്ധി
X

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുപ്പത്തിയേഴാം രക്തസാക്ഷിത്വ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പേരമകനും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി. ഇന്ദിര ഗാന്ധിയുടെ സമാധിസ്ഥലമായ ശക്തി സ്ഥലിലാണ് ഇന്ന് രാവിലെ രാഹുൽ ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.


" എന്റെ ദാദി (മുത്തശ്ശി) അവസാന നിമിഷം വരെ നിർഭയം രാജ്യസേവനത്തിൽ വ്യാപൃതയായിരുന്നു. അവരുടെ ജീവിതം നമുക്കെല്ലാം പ്രചോദനമാണ്. സ്ത്രീ ശക്തിയുടെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊരാളായ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ വിയപൂർവം ആദരാഞ്ജലികൾ അർപ്പിക്കുന്നു." - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു

1984 ൽ ഇതേ ദിവസമാണ് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരാ ഗാന്ധിയുടെ സമാധി സ്ഥലമായ ശക്തി സ്ഥലിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് പുഷ്പാർച്ചന നടത്തും.


ഇന്ത്യയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ട ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് സ്വന്തം അംഗരക്ഷകരായ സത് വന്ത് സിംഗ്, ബിയാന്ത് സിംഗ് എന്നിവരുടെ വെടിയേറ്റ് മരിച്ചത്. സുവർണ ക്ഷേത്രത്തിൽ തമ്പടിച്ച സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ ഓപ്പറേഷൻ ബ്ലൂ സ്റ്റാറിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകരിൽ സിഖ് സമുദായക്കാരെ ഒഴിവാക്കണമെന്ന് ഇൻറലിജൻസ് നിർദേശിച്ചിരുന്നു. എന്നാൽ ഇന്ദിര അതിന് വഴങ്ങിയില്ല.

TAGS :

Next Story