Quantcast

വെട്ടിത്തിളക്കുന്ന എണ്ണയില്‍ കയ്യിട്ട് ചിക്കന്‍ പൊരിക്കുന്ന കച്ചവടക്കാരന്‍; ഞെട്ടിക്കുന്ന വീഡിയോ

ജയ്‌പൂരിലെ അലി ചിക്കൻ സെന്‍ററിലെ കച്ചവടക്കാരനാണ് ഇത്തരത്തില്‍ ചിക്കന്‍ പൊരിച്ചെടുക്കുന്നത്

MediaOne Logo

Web Desk

  • Published:

    9 Nov 2021 5:44 AM GMT

വെട്ടിത്തിളക്കുന്ന എണ്ണയില്‍ കയ്യിട്ട് ചിക്കന്‍ പൊരിക്കുന്ന കച്ചവടക്കാരന്‍; ഞെട്ടിക്കുന്ന വീഡിയോ
X

കടുകു വറുക്കുമ്പോള്‍ ചെറുതായി ചൂടുള്ള എണ്ണ ശരീരത്തില്‍ വീണാല്‍ പോലും സഹിക്കാന്‍ പറ്റില്ല നമുക്ക്. അങ്ങനെയെങ്കില്‍ തിളച്ച എണ്ണയില്‍ കൈമുക്കിയാലോ? ആ കയ്യിനെക്കുറിച്ച് മറക്കുകയായിരിക്കും നല്ലത് അല്ലേ. ജയ്പൂരിലെ ഒരു തട്ടുകട കച്ചവടക്കാരന്‍ തിളയ്ക്കുന്ന എണ്ണയില്‍ കൈ ഇട്ട് ചിക്കന്‍ മുക്കിപ്പൊരിച്ചെടുക്കുന്നതു കണ്ട് അന്തംവിടുകയാണ് സോഷ്യല്‍മീഡിയ.

ജയ്പൂരിൽ നിന്നുള്ള ഫുഡ് ബ്ലോഗറായ ശൈലേഷ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 2 ദശലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. ജയ്‌പൂരിലെ അലി ചിക്കൻ സെന്‍ററിലെ കച്ചവടക്കാരനാണ് ഇത്തരത്തില്‍ ചിക്കന്‍ പൊരിച്ചെടുക്കുന്നത്.

മസാല പുരട്ടിയെടുത്ത ചിക്കന്‍ തിളയ്ക്കുന്ന എണ്ണയിലേക്ക് ഇടുന്നത് വീഡിയോയില്‍ കാണാം. ചിക്കന്‍ പാകമായതിന് ശേഷം വെറുംകയ്യോടെയാണ് എണ്ണയില്‍ പൊരിച്ച ചിക്കനെടുക്കുന്നതും ഒരു പാത്രത്തിലേക്ക് ഇടുന്നതും. തുടര്‍ന്ന് അടുത്ത ചിക്കന് മസാല പുരട്ടുന്നതും വീഡിയോയില്‍ കാണാം.

TAGS :

Next Story