Quantcast

അനധികൃത കയ്യേറ്റം ആരോപിച്ച് രാജ്യത്ത് നടക്കുന്ന കുടിയൊഴിപ്പിക്കലുകൾക്കെതിരെ നിയമപോരാട്ടം തുടരും: ജംഇയത്തുൽ ഉലമയെ ഹിന്ദ്

''ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളെ സർക്കാർ വെള്ളപൂശുകയാണ്''

MediaOne Logo

Web Desk

  • Updated:

    2022-04-24 04:41:19.0

Published:

24 April 2022 4:12 AM GMT

അനധികൃത കയ്യേറ്റം ആരോപിച്ച് രാജ്യത്ത് നടക്കുന്ന കുടിയൊഴിപ്പിക്കലുകൾക്കെതിരെ നിയമപോരാട്ടം തുടരും: ജംഇയത്തുൽ ഉലമയെ ഹിന്ദ്
X

ഡല്‍ഹി: അനധികൃത കയ്യേറ്റം ആരോപിച്ച് രാജ്യത്ത് നടക്കുന്ന കുടിയൊഴിപ്പിക്കലുകൾക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് ജംഇയ്യത്തുൽ ഉലമയെ ഹിന്ദ്. ഗുരുതരമായ നിയമലംഘനമാണ് നടക്കുന്നതെന്നും ഇരകളായവർക്ക് നഷ്ടപരിഹാരം നൽകണമെന്നും സംഘടനാ ദേശിയ ജനറൽ സെക്രട്ടറി നിയാസ് അഹമ്മദ് ഫാറൂഖി മീഡിയവണിനോട് പറഞ്ഞു.

ജനങ്ങളുടെ അവകാശങ്ങങ്ങൾ ഹനിക്കുന്ന പ്രവർത്തനങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മധ്യപ്രദേശിലും ഗുജറാത്തിലും അനധികൃത കയ്യേറ്റം ആരോപിച്ച് പൊളിക്കൽ നടപടികൾ തുടരുകയാണ്. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യംവെച്ചുള്ള പ്രവർത്തനങ്ങളെ സർക്കാർ വെള്ളപൂശുകയാണെന്നും നിയാസ് അഹമ്മദ് ഫാറൂഖി പറഞ്ഞു.

കോർപ്പറേഷൻ ചട്ടങ്ങളെ മറികടന്നാണ് വീടുകളും വ്യാപര സ്ഥാപനങ്ങളും പൊളിച്ചു കളഞ്ഞത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടി ക്രമങ്ങൾ പാലിച്ചില്ല. ആർക്കും നോട്ടീസ് പോലും നൽകിയില്ല. വീട് നഷ്ട്ടപെട്ട എല്ലാവർക്കും വേണ്ടിയുള്ള പോരാട്ടമാണ് കോടതിയിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് സുപ്രീംകോടതിയിൽ നൽകിയ ഹരജിയിലാണ് ജഹാംഗീർ പുരി ഒഴിപ്പിക്കൽ നിർത്തിവെക്കാനും തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടത്.

TAGS :

Next Story