Quantcast

രണ്ടാം വരവിന് ജെറ്റ് എയര്‍വെയ്‌സ് ഒരുങ്ങുന്നു; അടുത്തവര്‍ഷം സര്‍വീസുകള്‍ പുനരാംരംഭിക്കും

അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു

MediaOne Logo

Web Desk

  • Published:

    13 Sept 2021 9:42 PM IST

രണ്ടാം വരവിന് ജെറ്റ് എയര്‍വെയ്‌സ് ഒരുങ്ങുന്നു; അടുത്തവര്‍ഷം സര്‍വീസുകള്‍ പുനരാംരംഭിക്കും
X

രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് തിരിച്ചുവരുന്നു. അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്തവര്‍ഷത്തിന്റെ പകുതിയോടെ രാജ്യാന്തര സര്‍വീസ് തുടങ്ങാനും ആലോചിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.

കനത്ത നഷ്ടത്തെ തുടര്‍ന്ന് 2019 ലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തുന്നത്. ജെറ്റ് എയര്‍വെയ്‌സിനെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നവീകരണ പദ്ധതിക്ക് ജൂണിലാണ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ അനുമതി നല്‍കിയത്. വരും മാസങ്ങളില്‍ കടം കൊടുത്തുതീര്‍ക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

അടുത്ത വര്‍ഷത്തിന്റെ ആദ്യം ന്യൂഡല്‍ഹി-മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാംരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൂന്ന് വര്‍ഷം കൊണ്ട് 50ലധികം വിമാനങ്ങളുള്ള കമ്പനിയായി ജെറ്റ് എയര്‍വെയ്‌സിനെ മാറ്റാനാണ് പദ്ധതി.

TAGS :

Next Story