Quantcast

'ബംഗാളില്‍ ഒരിക്കൽ നമ്മൾ ജയിക്കും'; ബി.ജെ.പി പ്രവർത്തകരോട് ഒരുങ്ങിയിരിക്കാൻ ദേശീയ പ്രസിഡണ്ട്

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബി.ജെ.പി ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകളിലും ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായി.

MediaOne Logo

Web Desk

  • Updated:

    2021-11-08 10:55:35.0

Published:

8 Nov 2021 10:31 AM GMT

ബംഗാളില്‍ ഒരിക്കൽ നമ്മൾ ജയിക്കും;  ബി.ജെ.പി പ്രവർത്തകരോട് ഒരുങ്ങിയിരിക്കാൻ ദേശീയ പ്രസിഡണ്ട്
X

വെസ്റ്റ് ബംഗാളിൽ ഒരിക്കൽ ബി.ജെ.പിഭരണം വരുമെന്നും പ്രവർത്തകർ തയ്യാറായിരിക്കണമെന്നും ബി.ജെ.പി ദേശീയ പ്രസിഡണ്ട് ജെ.പി നദ്ദ. ബി.ജെ.പി യുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിലില്‍ നടത്തിയ പ്രഭാഷണത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍റെ പ്രസ്താവന.

'ഉറപ്പായും ബി.ജെ.പി ഒരിക്കൽ ബംഗാളിൽ ഭരണം പിടിക്കും. എന്ത് ത്യാഗം സഹിച്ചാണെങ്കിലും ആ നേട്ടം കരസ്തമാക്കാൻ പാർട്ടി അണികൾ സന്നദ്ധമാകണം. ദക്ഷിണേന്ത്യയിലും ബംഗാളിലും പാർട്ടിയുടെ വളർച്ച നമ്മുടെ മുഖ്യ അജണ്ടയാവണം' നദ്ദ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ബി.ജെ.പി ദയനീയമായ പരാജയമാണ് ഏറ്റുവാങ്ങിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിൽ മൂന്ന് സീറ്റുകളിലും ബി.ജെ.പിക്ക് കെട്ടിവച്ച പണം നഷ്ടമായി. ഇതിന്‍റെ പശ്ചാതലത്തിലാണ് നദ്ദയുടെ പ്രതികരണം. ജനാധിപത്യത്തെ വിശ്വസിക്കുന്നവരാണ് നമ്മൾ. ബി.ജെ.പി ഒരിക്കൽ ബംഗാളിലും അധികാരത്തിലേറും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പി എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ബംഗാൾ ജനതക്ക് ഞാനുറപ്പ് നൽകുന്നു. ബംഗാളിൽ ഞങ്ങൾ ഒരിക്കൽ ഒരു പുതുചരിത്രം രചിക്കും. നദ്ദ പറഞ്ഞു.ഡെൽഹിയിൽ കഴിഞ്ഞ ദിവസമാണ് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് നടന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ചര്‍ച്ചകളാണ് ദേശീയ എക്സിക്യൂട്ടീവില്‍ നടന്നത്.

TAGS :

Next Story