Quantcast

മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ഡൽഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുന്നത്. സി.ബി.ഐ, ഇ.ഡി എടുത്ത കേസുകളിൽ ജാമ്യം തേടിയാണ് കവിത കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    6 May 2024 1:09 AM GMT

K Kavitha
X

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ബി.ആര്‍.എസ് നേതാവ് കെ.കവിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് വിധി പറയുന്നത്. സി.ബി.ഐ, ഇ.ഡി എടുത്ത കേസുകളിൽ ജാമ്യം തേടിയാണ് കവിത കോടതിയെ സമീപിച്ചത്.

നിലവിൽ നാളെ വരെ കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കവിത ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പ് , ആം ആദ്മി പാര്‍ട്ടിക്ക് 100 കോടി കോഴയായി നല്‍കിയെന്നാണ് ഇ.ഡി ആരോപണം.

നേരത്തെ കെ. കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകളിൽ കവിത ഭാഗമായിരുന്നുവെന്നാണു പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നതെന്നു കാട്ടിയാണു റൗസ് അവന്യൂ കോടതിയിലെ സിബിഐ പ്രത്യേക ജഡ്ജി കാവേരി ബവേജ ജാമ്യാപേക്ഷ തള്ളിയിരുന്നത്.

തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനും തെളിവുകളുണ്ടെന്നും കോടതി പറഞ്ഞിരുന്നു. മാർച്ച് 15നാണു കവിതയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

TAGS :

Next Story