Quantcast

യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു

ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

MediaOne Logo

Web Desk

  • Updated:

    2021-08-22 04:18:44.0

Published:

21 Aug 2021 10:02 PM IST

യു.പി മുന്‍മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു
X

മുന്‍ യു.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് അന്തരിച്ചു. രാജസ്ഥാനിലെ ഗവര്‍ണറായും സേവനമനുഷ്ഠിച്ചിരുന്നു. സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. യു.പിയിൽ ബി.ജെ.പിയെ ആദ്യമായി അധികാരത്തിൽ എത്തിച്ചത് കല്യാൺ സിങ്ങായിരുന്നു.

ജൂലൈ നാലുമുതൽ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോ. ആർ.കെ ധിമാന്‍റെ നേതൃത്വത്തിൽ പത്തംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കല്യാൺ സിങിനെ ചികിത്സിച്ചിരുന്നത്​. കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

TAGS :

Next Story