Quantcast

മാധ്യമ ഭ്രാന്ത്; ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കമല്‍നാഥ്

നിങ്ങള്‍ മാധ്യമങ്ങള്‍ പലതും പറയുന്നു

MediaOne Logo

Web Desk

  • Published:

    27 Feb 2024 9:06 AM GMT

Kamal Nath
X

കമല്‍നാഥ്

ഭോപ്പാല്‍: ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കമൽനാഥ് . മാധ്യമഭ്രാന്ത് എന്നാണ് അദ്ദേഹം ഇത്തരം വാര്‍ത്തകളെ നിഷേധിച്ചത്.

"നിങ്ങൾ ഇത് എപ്പോഴെങ്കിലും എൻ്റെ വായിൽ നിന്ന് കേട്ടിട്ടുണ്ടോ? എന്തെങ്കിലും സൂചന ലഭിച്ചോ? ഒന്നുമില്ല'' കമല്‍നാഥ് ചോദിച്ചു. നിങ്ങള്‍ മാധ്യമങ്ങള്‍ പലതും പറയുന്നു. മറ്റാരും ഇത് പറയുന്നില്ല.നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതുപോലെ വാര്‍ത്തകള്‍ കൊടുക്കുന്നു. എന്നിട്ട് അതിനെക്കുറിച്ച് എന്നോട് ചോദിക്കുന്നു. ആദ്യം നിങ്ങള്‍ തന്നെ അതിനെ തള്ളിക്കളയണം'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ജില്ലയിലെത്തിയതായിരുന്നു കമല്‍നാഥ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പോയി പ്രവർത്തകരുമായും പാർട്ടി ഭാരവാഹികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

അതേസമയം, സംസ്ഥാനത്ത് മഴയിലും ആലിപ്പഴവർഷത്തിലും കർഷകർക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പ്രതികരിച്ച കോൺഗ്രസ് നേതാവ് മുഖ്യമന്ത്രിയോട് ഉചിതമായ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പറഞ്ഞു.കൂടാതെ, സംസ്ഥാനത്തിന്മേലുള്ള കടബാധ്യതയെച്ചൊല്ലി ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിച്ച കമല്‍നാഥ് സര്‍ക്കാര്‍ വായ്പകളിൽ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് സംസാരിക്കവേ, "ഇപ്പോൾ ചർച്ചകൾ നടക്കുന്നുണ്ടെന്നും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും" അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story