Quantcast

കാബിനറ്റ് സൗകര്യങ്ങള്‍ പിന്‍വലിക്കണം; കര്‍ണാടക മുഖ്യമന്ത്രിക്ക് യെദിയൂരപ്പയുടെ കത്ത്

മുൻ മുഖ്യമന്ത്രിക്ക്​ ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നാണ് ആവശ്യം.

MediaOne Logo

Web Desk

  • Updated:

    2021-08-08 10:16:45.0

Published:

8 Aug 2021 10:12 AM GMT

കാബിനറ്റ് സൗകര്യങ്ങള്‍ പിന്‍വലിക്കണം; കര്‍ണാടക മുഖ്യമന്ത്രിക്ക് യെദിയൂരപ്പയുടെ കത്ത്
X

കർണാടക സർക്കാറിന്‍റെ കാബിനറ്റ്​ റാങ്ക്​ സൗകര്യങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമ​ന്ത്രി ബി.എസ്​. യെദിയൂരപ്പ. കാബിനറ്റ്​ റാങ്ക്​ മന്ത്രിമാർക്ക്​ ലഭിക്കുന്ന അതേ സൗകര്യങ്ങൾ യെദിയൂരപ്പക്കും ലഭ്യമാക്കുമെന്ന്​ വ്യക്തമാക്കി പേഴ്​സണൽ ആൻഡ്​ അഡ്​മിനിസ്​ട്രേറ്റീവ്​ റീഫോംസ്​ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍, ഇത് നിരസിച്ച്​ മുഖ്യമന്ത്രി ബസവരാജ്​ ബൊമ്മൈക്ക് യെദിയൂരപ്പ കത്തെഴുതി.

കാബിനറ്റ്​ പദവിക്ക്​ ലഭിക്കുന്ന ശമ്പളം, സർക്കാർ വാഹനം, ഔദ്യോഗിക താമസം തുടങ്ങിയവ ലഭ്യമാക്കുമെന്ന ഉത്തരവ് പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രിക്ക്​ ലഭിക്കുന്ന സൗകര്യങ്ങൾ മാത്രം നൽകിയാൽ മതിയെന്നുമാണ് യെദിയൂരപ്പയുടെ ആവശ്യം.

മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്ക്​ ശേഷം ജൂലൈ 26നാണ് കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്​ യെദിയൂരപ്പ രാജിവെക്കുന്നത്​. സംസ്ഥാന ഭരണത്തിൽ രണ്ടുവർഷം പൂർത്തിയാക്കുന്ന ദിവസം തന്നെയായിരുന്നു രാജി. തുടര്‍ന്ന്, ജൂ​ലൈ 28ന്​ യെദിയൂരപ്പയുടെ വിശ്വസ്​തൻ ബസവരാജ്​ ബൊമ്മൈ മുഖ്യമ​ന്ത്രിയായി ചുമതലയേറ്റു. നിലവിൽ എം.എല്‍.എ പദവി മാത്രമാണ് യെദിയൂരപ്പ വഹിക്കുന്നത്.

TAGS :

Next Story