Quantcast

നിപ വ്യാപന ഭീതി: കർണാടക അതിർത്തിയിൽ പരിശോധന ആരംഭിച്ചു

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    17 Sept 2023 11:52 AM IST

നിപ വ്യാപന ഭീതി: കർണാടക അതിർത്തിയിൽ പരിശോധന ആരംഭിച്ചു
X

കർണാടക: നിപ വൈറസ് വ്യാപനഭീതിയെ തുടർന്ന് കർണാടക ആരോഗ്യവകുപ്പ് തലപ്പാടി അതിർത്തിയിൽ പരിശോധന ആരംഭിച്ചു. കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്. പനി ബാധിച്ചവരുണ്ടെങ്കിൽ അവരെ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതു വരെ പരിശോധിച്ച യാത്രക്കാരിൽ ആർക്കും പനി ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് കർണാടക ആരോ​ഗ്യവകുപ്പ് അറിയിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നു വരുന്ന വാഹനങ്ങളാണ് പരിശോധിക്കുന്നത്.


TAGS :

Next Story