Quantcast

കെസിആറിന്‍റെ പാര്‍ട്ടി ബി.ജെ.പിയുടെ ബി ടീം, തെലങ്കാനയില്‍ മോദിയുടെ റിമോട്ട് കണ്‍ട്രോള്‍ ഭരണം; കടന്നാക്രമിച്ച് രാഹുല്‍

തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

MediaOne Logo

Web Desk

  • Published:

    3 July 2023 5:08 AM GMT

Rahul Gandhi
X

രാഹുല്‍ ഗാന്ധി തെലങ്കാനയിലെ പൊതുയോഗത്തില്‍ സംസാരിക്കുന്നു

ഹൈദരാബാദ്: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തെലങ്കാനയിലും ആവർത്തിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.കർണാടക ഫലം തെലങ്കാനയിൽ ബി.ജെ.പിയെ ഇല്ലാതാക്കിയെന്നും രാഹുല്‍ പറഞ്ഞു. തെലങ്കാനയിലെ ഖമ്മത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഒരു വശത്ത് ബി.ജെ.പിയും അവരുടെ കോടീശ്വരന്മാരും ഉണ്ടായിരുന്നു. മറുവശത്ത് കർഷകർ, തൊഴിലാളികൾ, ആദിവാസികൾ, ദളിതർ, ചെറുകിട വ്യാപാരികൾ, ന്യൂനപക്ഷങ്ങൾ, ദുർബല വിഭാഗങ്ങളും. തെലങ്കാനയിലും അത് ആവർത്തിക്കാൻ പോകുന്നു.ഒരു വശത്ത് മുഖ്യമന്ത്രിയും കുടുംബവും 10-15 കോടീശ്വര സുഹൃത്തുക്കളും മറുവശത്ത് ദരിദ്രരും ദളിതരും കർഷകരും ആദിവാസികളും ചെറുകിട വ്യാപാരികളും ന്യൂനപക്ഷങ്ങളും ദുർബല വിഭാഗങ്ങളും. കർണാടകയിൽ സംഭവിച്ചത് തെലങ്കാനയിലും ആവർത്തിക്കുമെന്നും'' രാഹുല്‍ പറഞ്ഞു. കർണാടകയിലെ പാർട്ടിയുടെ വിജയത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ ആദ്യത്തെ പ്രധാന പൊതുയോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഞായറാഴ്ചത്തെ വമ്പൻ പ്രകടനത്തോടെ, ഈ വർഷാവസാനം നടക്കാനിരിക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് കോൺഗ്രസ് പാർട്ടി തുടക്കമിട്ടു.

തെലങ്കാനയിലെ പോരാട്ടം ബി.ആർ.എസും കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പാർട്ടി പോലും അറിയാതെ തെലങ്കാനയിൽ ബി.ജെ.പി അവസാനിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിനെയും രാഹുല്‍ കടന്നാക്രമിച്ചു. കെസിആറിന്റെ പാർട്ടിയെ ബിജെപിയുടെ ബി-ടീം എന്ന് വിളിച്ചായിരുന്നു രാഹുലിന്റെ വിമർശനം. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബിആർഎസ് പങ്കെടുത്തിരുന്നുവെങ്കിൽ കോൺഗ്രസ് അതിന്‍റെ ഭാഗമാകില്ലായിരുന്നുവെന്നും രാഹുൽ തുറന്നുപറഞ്ഞു.'നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്തും കെസിആർ ചെയ്യുന്നു. അദ്ദഹത്തിന്‍റെ റിമോട്ട് കൺട്രോൾ മോദിയുടെ കൈയിലാണ്,' രാഹുല്‍ പറഞ്ഞു. താൻ തെലങ്കാനയിലെ രാജാവാണെന്നും തെലങ്കാന തന്‍റെ രാജ്യാമണെന്നും കെസിആർ കരുതുന്നു. ദരിദ്രർക്കും ദലിതർക്കും ആദിവാസികൾക്കും ഇന്ദിരാഗാന്ധിയും കോൺഗ്രസും നൽകിയ ഭൂമി കെസിആർ തട്ടിയെടുക്കുകയാണെന്ന് രാഹുൽ ആരോപിച്ചു.

TAGS :

Next Story