കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി
2001-2011 കാലയളവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചത്

ന്യൂഡൽഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. 2001-2011 കാലയളവിൽ ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നവരാണ് മുൻകൂർ ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അമാനുല്ല അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
തങ്ങളുടെ കാലയളവിൽ നിക്ഷേപകർക്ക് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ല, നയപരമായ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഈ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. കേസിൽ ഹരജിക്കാരുടെ പങ്ക് സംബന്ധിച്ച രേഖകൾ അന്വേഷണസംഘം ഹാജരാക്കിയിരുന്നു.
Next Story
Adjust Story Font
16

