Quantcast

''സോവിയറ്റ് യൂനിയനും സ്റ്റാലിനും ലോകത്തെ ഏറ്റവും മോശം സ്വേഛാധിപത്യ രൂപങ്ങൾ''; പാർട്ടിയെ തിരുത്താന്‍ പദവികളൊഴിഞ്ഞ് കവിത കൃഷ്ണൻ

സോവിയറ്റ് യൂനിയനും ജോസഫ് സ്റ്റാലിനും കമ്മ്യൂണിസത്തിന്റെ ചൈനീസ് രൂപവുമെല്ലാം പരാജയപ്പെട്ട സോഷ്യലിസങ്ങളാണെന്ന് കവിത വിമർശിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    2 Sep 2022 3:33 PM GMT

സോവിയറ്റ് യൂനിയനും സ്റ്റാലിനും ലോകത്തെ ഏറ്റവും മോശം സ്വേഛാധിപത്യ രൂപങ്ങൾ; പാർട്ടിയെ തിരുത്താന്‍ പദവികളൊഴിഞ്ഞ് കവിത കൃഷ്ണൻ
X

ന്യൂഡൽഹി: ആഗോള കമ്മ്യൂണിസത്തിനെതിരായ കടുത്ത വിമർശനങ്ങൾക്കു പിന്നാലെ പാർട്ടി പദവികളെല്ലാം ഒഴിഞ്ഞ് സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാവ് കവിത കൃഷ്ണ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കവിത ഇക്കാര്യം അറിയിച്ചത്. കവിത ആവശ്യപ്പെട്ടതു പ്രകാരം ഭാരവാഹിത്വങ്ങളിൽനിന്ന് നേതൃത്വം ഒഴിവാക്കുകയായിരുന്നു. അതേസമയം, പാർട്ടി അംഗമായി തുടരുമെന്നും കവിത അറിയിച്ചിട്ടുണ്ട്.

രണ്ടു പതിറ്റാണ്ടുകാലം സി.പി.ഐ(എം.എൽ) ലിബറേഷന്റെ ദേശീയ മുഖമായി അറിയപ്പെടുന്നയാളാണ് കവിത കൃഷ്ണൻ. പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായ അവർ രണ്ടു പതിറ്റാണ്ടായി കേന്ദ്ര കമ്മിറ്റിയുടെ ഭാഗവുമാണ്. പാർട്ടിക്കെതിരെ അസ്വസ്തജനകമായ രാഷ്ട്രീയ ചോദ്യങ്ങളുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നുണ്ടെന്നും നേതൃത്വത്തിൽ തുടരുന്നത് ഇതിനു തടസമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിത്തരാൻ കവിത സി.പി.ഐ(എം.എൽ) ലിബറേഷൻ നേതാക്കളോട് ആവശ്യപ്പെട്ടത്.

ആഗോളതലത്തിലും ദേശീയതലത്തിലും ഉയർന്നുവരുന്ന ഏകാധിപത്യ-ഭൂരിപക്ഷ രാഷ്ട്രീയത്തെ തടയിടാൻ ലിബറൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന വാദമാണ് കവിത ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സോവിയറ്റ് യൂനിയൻ അടക്കമുള്ള ആഗോള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെയും അവർ വിമർശനമുയർത്തിയത്. സോവിയറ്റ് യൂനിയൻ ഭരണകൂടങ്ങളും ജോസഫ് സ്റ്റാലിനും കമ്മ്യൂണിസത്തിന്റെ ചൈനീസ് രൂപവുമെല്ലാം പരാജയപ്പെട്ട സോഷ്യലിസങ്ങളാണെന്ന് കവിത വിമർശിച്ചു. ഒരുപടികൂടി മുന്നോട്ടുകടന്ന് ഇവയെ ലോകത്തെ ഏറ്റവും മോശം സ്വേഛാധിപത്യങ്ങളാണെന്ന് സമ്മതിക്കേണ്ടതുണ്ടെന്നും അവർ വാദിച്ചു.

അടുത്ത കാലത്തായി സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് കവിത കൃഷ്ണൻ നടത്തിവരുന്നത്. ഇന്ത്യയിലെ സ്വേഛാധിപത്യത്തിനും ഫാസിസത്തിനുമെതിരായ ജനാധിപത്യ പോരാട്ടം മുന്നോട്ടുപോകണമെങ്കിൽ ലോകത്തെല്ലായിടത്തുമുള്ള ജനങ്ങൾക്ക് സമാനമായ ജനാധിപത്യ, പൗരാവകാശങ്ങളുണ്ടെന്ന് അംഗീകരിക്കേണ്ടതുണ്ടെന്ന് കവിത ഫേസ്ബുക്കിൽ കുറിച്ചു. ഇക്കാര്യത്തിൽ പഴയതും പുതിയതുമായ സോഷ്യലിസ്റ്റ് ഏകാധിപത്യ ഭരണകൂടങ്ങൾക്കു കീഴിൽ കഴിയുന്നവരുടെ കാര്യവും വ്യത്യസ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Summary: Kavita Krishnan quits all posts in CPI(M-L) after calling Soviet regime, Joseph Stalin and China autocratic

TAGS :

Next Story