Quantcast

കെജരിവാളും ഭഗവന്ത് മാനും ഗുജറാത്തിൽ: ലക്ഷ്യം തെരഞ്ഞെടുപ്പ്

രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇരുവരും അഹമ്മദാബാദിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തി. ഈ വർഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-04-03 14:33:46.0

Published:

3 April 2022 2:30 PM GMT

കെജരിവാളും ഭഗവന്ത് മാനും ഗുജറാത്തിൽ: ലക്ഷ്യം തെരഞ്ഞെടുപ്പ്
X

ആപ് തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ഗുജറാത്തിൽ. രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ ഇരുവരും അഹമ്മദാബാദിലെ സ്വാമിനാരായണ്‍ ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തി. ഈ വർഷമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾക്ക് എഎപി ഇതിനോടകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്.

25 വർഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കിയെന്നും അവർക്ക് ജനങ്ങളെ ശ്രദ്ധിക്കാൻ സമയമില്ലെന്നും ഗുജറാത്തിലെ ഒരു റാലിയെ അഭിസംബോധന ചെയ്ത് അരവിന്ദ് കെജരിവാൾ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലും പഞ്ചാബിലും നൽകിയത് പോലെ അവസരം ഗുജറാത്തിലും എഎപിക്ക് നൽകൂവെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.

അതേസമയം ഇരുവരെയും സന്ദർശനത്തെ പരിഹസിച്ച് ഗുജറാത്ത് ബിജെപി രംഗത്ത് എത്തി. സംസ്ഥാനത്ത് എത്തിയ ടൂറിസ്റ്റുകൾ എന്നാണ് ഇരുവരെയും ബിജെപി വിശേഷിപ്പിച്ചത്. ഒരു വലിയ നഗരത്തിന്റെ മേയർ എന്നാണ് കെജരിവാളിനെ ബിജെപി വിശേഷിപ്പിച്ചത്. എന്നാൽ ഗുജറാത്ത് ബിജെപി നേതാക്കളുടെ പരാമർശത്തിനെതിരെ എഎപി രംഗത്ത് എത്തി. ജനങ്ങൾ വോട്ട് ചെയ്ത മുഖ്യമന്ത്രി ആള ആളാണ് കെജരിവാളെന്നും അദ്ദേഹം ബഹുമാനം അർഹിക്കുന്നുവെന്നും ഗുജറാത്ത് എഎപി തലവൻ എൻഡിവിയോട് പ്രതികരിച്ചു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റിലും മത്സരിക്കുമെന്ന് ആപ്പ് നേതാക്കൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ 42 സീറ്റ് നേടി പാർട്ടി ഗുജറാത്തിൽ വരവറിയിച്ചുകഴിഞ്ഞിട്ടുണ്ട്. 2017ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 29 സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല. എന്നാൽ, മാറിയ രാഷ്ട്രീയ കാലാവസ്ഥയിൽ പഞ്ചാബ് ഇഫക്ട് ഗുജറാത്തിലുമുണ്ടാക്കാൻ കഴിയുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്.

TAGS :

Next Story