രാജ്യത്ത് സജീവ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍
രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി

രാജ്യത്ത് ഏറ്റവും കൂടുതല്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 52 ശതമാനവും കേരളത്തിലാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും മുന്‍കരുതലുകളില്‍ വിട്ടുവീഴ്ചയുണ്ടാവരുതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ഉത്സവകാല ആഘോഷങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ വിതരണം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യമന്ത്രാലയം. ബൂസ്റ്റര്‍ ഡോസ് നിലവില്‍ പരിഗണനയിലുള്ള വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
Adjust Story Font
16

