Quantcast

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ ഗെയ്റ്റിൽ ഖലിസ്ഥാൻ പതാക കെട്ടി; അന്വേഷണത്തിന് ഉത്തരവ്

കാംഗ്ര പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വേഗത്തിലാക്കാൻ ഡിജിപി ആറംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു.

MediaOne Logo

Web Desk

  • Published:

    8 May 2022 1:55 PM GMT

ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ ഗെയ്റ്റിൽ ഖലിസ്ഥാൻ പതാക കെട്ടി; അന്വേഷണത്തിന് ഉത്തരവ്
X

ന്യൂഡൽഹി: ഹിമാചൽപ്രദേശ് നിയമസഭാ മന്ദിരത്തിന്റെ ഗെയ്റ്റിലും ചുവരുകളിലും ഖലിസ്ഥാൻ പതാക കെട്ടി. ചുവരിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. ഉദ്യോഗസ്ഥരെത്തിയാണ് പതാക മാറ്റിയത്. ധർമ്മശാലയിലെ ഈ നിയമസഭാ മന്ദിരത്തിൽ ഡിസംബറിലെ ശൈത്യകാല സമ്മേളനം മാത്രമാണ് ചേരാറുള്ളത്.

സംഭവത്തെ അപലപിച്ച മുഖ്യമന്ത്രി ജയറാം താക്കൂർ അന്വേഷണത്തിന് ഉത്തരവിട്ടു. ''നിയമസഭാ മന്ദിരത്തിന്റെ ഗെയ്റ്റിൽ ഖലിസ്ഥാൻ പതാക കെട്ടുകയും ചുവരുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതുകയും ചെയ്ത ഭീരുക്കളുടെ നടപടിയെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരെ പൊലീസ് എത്രയും പെട്ടെന്ന് പിടികൂടും. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ഏത് രാഷ്ട്രീയ ആശയത്തെ പിന്തുടരുന്നവരായാലും ഹിമാചൽ പ്രദേശിലെ ജനങ്ങൾ അവരോട് ക്ഷമിക്കില്ല''-ഹിമാചൽ ബിജെപി ട്വീറ്റ് ചെയ്തു.



കാംഗ്ര പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വേഗത്തിലാക്കാൻ ഡിജിപി ആറംഗ പ്രത്യേകസംഘത്തെ നിയോഗിച്ചു. പഞ്ചാബിൽനിന്ന് വിനോദയാത്രക്കെത്തിയ ചിലരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി കാംഗ്ര എസ്.പി പറഞ്ഞു. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളുമായുള്ള അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ മുഖ്യമന്ത്രി ജയറാം താക്കൂർ നിർദേശം നൽകി.



TAGS :

Next Story