Quantcast

ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി; ദേശീയ നേതാക്കള്‍ പങ്കെടുക്കും

തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് തുടർഭരണം ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Published:

    23 Sept 2023 6:34 AM IST

comgress flag
X

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: രാജസ്ഥാനിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ മഹാറാലി ഇന്ന് ജയ്പൂരിൽ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ജയ്പൂരിൽ പുതിയ പാർട്ടി ഓഫീസിന് നേതാക്കൾ തറക്കല്ലിടും. ഈ മാസത്തിൽ ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി രാജസ്ഥാനിൽ എത്തുന്നത്. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസിന് തുടർഭരണം ഉണ്ടാകുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

"ഈ പരിപാടി ഞങ്ങൾക്ക് കൂടുതൽ ശക്തി നൽകും. മാനസരോവർ മേഖലയിൽ നടക്കുന്ന യോഗത്തിൽ ഖാർഗെയും രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും'' രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

TAGS :

Next Story