Quantcast

'ഹിന്ദു സമൂഹം ചോദിക്കുന്നത് മൂന്ന് സ്ഥലങ്ങൾ’: അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗി

അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങൾ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.

MediaOne Logo

Web Desk

  • Updated:

    2024-02-07 17:59:22.0

Published:

7 Feb 2024 5:57 PM GMT

ഹിന്ദു സമൂഹം ചോദിക്കുന്നത് മൂന്ന് സ്ഥലങ്ങൾ’: അയോധ്യയ്ക്കു പിന്നാലെ കാശി–മഥുര വിഷയം സജീവമാക്കി യോഗി
X

ലക്‌നൗ: ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കെ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്നും അയോധ്യ, കാശി, മഥുര എന്നിവയാണതെന്നും യുപി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യക്കു പിന്നാലെ കാശി, മഥുര തർക്കങ്ങൾ സജീവമാക്കികൊണ്ടാണ് യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന.

അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

‘‘അയോധ്യയിലെ ചടങ്ങ് രാജ്യം മുഴുവന്‍ അതിയായ സന്തോഷത്തോടെ സ്വീകരിക്കുന്നത് നമ്മൾ കണ്ടതാണ്. മുൻസർക്കാരുകൾ അയോധ്യയെ എങ്ങനെയാണ് സമീപിച്ചതെന്നും നമുക്കറിയാം. അവർ അയോധ്യയെ നിരോധനങ്ങളുടെയും കർഫ്യൂവിന്റെയും പരിധിയില്‍ കൊണ്ടുവന്നു. നൂറ്റാണ്ടുകളോളം അയോധ്യ ഇത്തരം അനീതികൾ നേരിട്ടു. വിശദമായി പറഞ്ഞാൽ 5000 വർഷം നീണ്ടുനിന്ന അനീതിയെക്കുറിച്ചും പറയേണ്ടി വരും. പാണ്ഡവരും അനീതി നേരിട്ടവരാണല്ലോ- ആദിത്യനാഥ് പറഞ്ഞു.

അയോധ്യയില്‍ രാമനെ പ്രതിഷ്ഠിച്ചപ്പോൾ ഈ രാജ്യത്തെ ജനങ്ങളെല്ലാം സന്തോഷിച്ചു. ഞങ്ങളുടേത് വെറും വാഗ്ദാനം മാത്രമല്ല. അത് നടപ്പിലാക്കുകയും ചെയ്തു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നേരത്തേ തന്നെ നടക്കുമായിരുന്നു. പക്ഷേ അയോധ്യ, മഥുര, കാശി എന്നവിടങ്ങളിലെ വികസനം തടസപ്പെടുത്തുന്ന സമീപനമാണ് മുൻസർക്കാരുകൾ സ്വീകരിച്ചത്- അദ്ദേഹം പറഞ്ഞു.

TAGS :

Next Story