Quantcast

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും

കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-08 01:14:01.0

Published:

8 Oct 2021 6:21 AM IST

ലഖിംപൂർ ഖേരി; ആശിഷ് മിശ്രയെ ഇന്ന് ചോദ്യം ചെയ്യും
X

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തേക്കും. പത്ത്മണിക്ക് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകണമെന്ന് ആശിഷ് മിശ്രക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. കൊലപാതക കുറ്റം ഉൾപ്പെടെ ചുമത്തി ആശിഷ് മിശ്രക്കെതിരെ പൊലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും ചോദ്യം ചെയ്യുന്നത് തുടരും. ജുഡീഷ്യൽ അന്വേഷണവും പുരോഗമിക്കുകയാണ്.

TAGS :

Next Story