Quantcast

ലഖിംപുര്‍ കര്‍ഷക കൊലപാതക കേസ്; ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ലഖിപൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് കോടതി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Published:

    11 Oct 2021 11:17 AM GMT

ലഖിംപുര്‍ കര്‍ഷക കൊലപാതക കേസ്; ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
X

ലഖിംപുര്‍ കര്‍ഷക കൊലപാതക കേസില്‍ അറസ്റ്റിലായ ആശിഷ് മിശ്രയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ലഖിപൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. പൊലീസിന്റെ കസ്റ്റഡി അപേക്ഷയാണ് കോടതി പരിഗണിച്ചായിരുന്നു കോടതിയുടെ നടപടി. ആശിഷ് മിശ്രയെ ഒരാഴ്ചയെങ്കിലും കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

ചോദ്യം ചെയ്യലുമായി ആശിഷ് മിശ്ര സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ആശിഷ് മിശ്രയെ കോടതിയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി കോടതി പരിസരത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 11 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍കൂടിയായ ആശിഷിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകപ്രതിഷേധത്തിലേക്ക് വാഹനമിടിച്ചു കയറ്റി കര്‍ഷകരടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നടപടി.

സംഭവത്തില്‍ നടപടി വൈകുന്നതിനെച്ചൊല്ലി രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനുള്ള കിസാന്‍ മോര്‍ച്ചയുടെ പ്രഖ്യാപനം വന്നതിനു പിറകെയാണ് അറസ്റ്റ്. കൊലപാതകം ഉള്‍പ്പെടെ എട്ട് വകുപ്പുകള്‍ ചേര്‍ത്താണ് ആശിഷ് മിശ്രക്കെതിരെ കേസെടുത്തിരുന്നത്. ഇന്ന് രാവിലെ മുതല്‍ ലഖിംപൂര്‍ഖേരി പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുന്നത്. ഇന്നലെ ഹാജരാകാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ആശിഷ് എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ലഖിംപൂര്‍ പൊലീസ് ആശിഷിന്റെ വീട്ടില്‍ നോട്ടീസ് പതിച്ചത്.

TAGS :

Next Story