Quantcast

ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസാ കെട്ടിടം പൊളിച്ചു നീക്കാന്‍ നോട്ടീസ്

1965ലെ ലക്ഷദ്വീപ് ലാന്‍ഡ് റവന്യു ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍ മറികടന്ന് കൈയേറിയാണ് നിര്‍മാണം നടന്നിരിക്കുന്നതെന്നാണ് ആരോപണം.

MediaOne Logo

Web Desk

  • Published:

    19 July 2021 3:36 PM IST

ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസാ കെട്ടിടം പൊളിച്ചു നീക്കാന്‍ നോട്ടീസ്
X

സര്‍ക്കാര്‍ ഭൂമിയിലെ നിര്‍മാണമെന്ന് ആരോപിച്ച് ലക്ഷദ്വീപ് മിനിക്കോയിയിലെ മദ്രസക്ക് ഭരണകൂടത്തിന്റെ നോട്ടീസ്. മിനിക്കോയ് ദ്വീപിലെ അല്‍ മദ്‌റസത്തുല്‍ ഉലൂമിയക്കാണ് ഡെപ്യൂട്ടി കലക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 1965ലെ ലക്ഷദ്വീപ് ലാന്‍ഡ് റവന്യു ആന്‍ഡ് ടെനന്‍സി റെഗുലേഷന്‍ മറികടന്ന് കൈയേറിയാണ് നിര്‍മാണം നടന്നിരിക്കുന്നതെന്നാണ് ആരോപണം.

ജൂലൈ 26ന് മുമ്പ് മറുപടി നല്‍കണമെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. ഇത് പ്രകാരം മറുപടി ലഭിച്ചില്ലെങ്കില്‍ എതിര്‍പ്പില്ലെന്ന് കണക്കാക്കി മുന്‍കൂട്ടി അറിയിക്കാതെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു. മദ്‌റസ പ്രസിഡന്റിന്റെ പേരിലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

TAGS :

Next Story