Quantcast

റിട്ട. കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി ലോ കമ്മിഷൻ ചെയർമാന്‍

ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവച്ച കർണാടക ഹൈക്കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജ. ഋതുരാജ് അശ്വതി

MediaOne Logo

Web Desk

  • Updated:

    2022-11-08 08:58:49.0

Published:

8 Nov 2022 8:42 AM GMT

റിട്ട. കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി ലോ കമ്മിഷൻ ചെയർമാന്‍
X

ന്യൂഡൽഹി: ഇന്ത്യൻ ലോ കമ്മിഷൻ ചെയർപേഴ്‌സനായി റിട്ട. കർണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അശ്വതി നിയമിതനായി. കർണാടകയിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശരിവച്ച ഹൈക്കോടതി ബെഞ്ചിന്റെ അധ്യക്ഷനായിരുന്നു ജ. ഋതുരാജ് അശ്വതി. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി ശങ്കരനെ കമ്മിഷൻ അംഗമായും തിരഞ്ഞെടുത്തിട്ടുണ്ട്.

22-ാമത് ലോ കമ്മിഷൻ അംഗങ്ങളെ കഴിഞ്ഞ ദിവസമാണ് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പ്രഖ്യാപിച്ചത്. നാലു വർഷത്തിനുശേഷമാണ് ലോ കമ്മിഷൻ ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് ഒരാളെ നിയമിക്കുന്നത്. 2018 ആഗസ്റ്റ് 31ന് റിട്ട. സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ബി.എസ് ചൗഹാൻ വിരമിച്ച ശേഷം സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. പ്രൊഫ. ആനന്ദ് പാലിവാൾ, പ്രൊഫ. ഡി.പി വർമ, പ്രൊഫ. രാകാ ആര്യ, എം. കരുണാനിധി എന്നിവരാണ് മറ്റ് കമ്മിഷൻ അംഗങ്ങൾ.

മുൻപ് അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ഋതുരാജ് അശ്വതി കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് വിരമിക്കുന്നത്. ജസ്റ്റിസ് കെ.ടി ശങ്കരൻ 2005 ഫെബ്രുവരി മുതൽ 2016 ഡിസംബർ വരെ കേരള ഹൈക്കോടതി ജഡ്ജിയുമായിരുന്നു. രാജ്യത്ത് ആദ്യമായി 'ലൗ ജിഹാദ്' പ്രയോഗം നടത്തി ഏറെ കോളിളക്കം സൃഷ്ടിച്ചയാൾ കൂടിയാണ് ജ. ശങ്കരൻ. പിന്നീട് മറ്റൊരു ഹൈക്കോടതി ബെഞ്ച് ലൗ ജിഹാദ് ആരോപണങ്ങൾക്ക് തെളിവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Summary: Justice Ritu Raj Awasthi appointed as chairperson of the Law Commission of India and former Kerala High Court judge Justice KT Sankaran appointed as member of the Commission

TAGS :

Next Story