Quantcast

മ്യൂസിക് സിസ്റ്റം മോഷ്ടിച്ചെന്ന്; നാട്ടുകാർ യുവാവിന്റെ മുടിയും മീശയും പാതി വടിച്ചു

നാട്ടുകാർ മുടി വടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    16 Dec 2021 10:51 AM GMT

മ്യൂസിക് സിസ്റ്റം മോഷ്ടിച്ചെന്ന്; നാട്ടുകാർ യുവാവിന്റെ മുടിയും മീശയും പാതി വടിച്ചു
X

മ്യൂസിക് സിസ്റ്റം മോഷ്ടിച്ചെന്ന് ആരോപിച്ച് നാട്ടുകാർ യുവാവിന്റെ മുടിയും മീശയും പാതി വടിച്ചു. ഉത്തർപ്രദേശിലെ മെയ്ൻപുരി ജില്ലയിലെ കുശാൽപൂരിലാണ് സംഭവം. ഒരു സ്‌കോർപിയോയിൽ നിന്ന് മ്യൂസിക് സിസ്റ്റം മോഷ്ടിച്ചെന്നാണ് 24 കാരനെതിരെ നാട്ടുകാർ ആരോപിച്ചത്. നാട്ടുകാർ മുടി വടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിട്ടുണ്ട്. ഇയാൾ നാട്ടുകാരോട് വെറുതേ വിടാൻ യാചിക്കുന്നതും ചിലർ ഇയാളെ മർദ്ദിക്കുന്നതും വിഡിയോയിലുണ്ട്.

ഇയാൾ നേരത്തെ വാഹനത്തിന്റെ ബാറ്ററി മോഷ്ടിച്ചതിന് നാട്ടുകാരുടെ പിടിയിലായിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു. ബനാകിയ ഗ്രാമവാസിയായ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻറിൽ വെച്ചിരിക്കുകയാണ്. 379 (മോഷണം), 311 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ട്രാക്ടറിന്റെ ഉടമക്കും അയൽവാസിക്കുമെതിരെ 355ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. വ്യക്തിയെ അപമാനിക്കാൻ ശ്രമിച്ചതിനും ആക്രമിക്കാൻ തുനിഞ്ഞതിനുമാണ് കേസ്.

Locals cut off the young man's hair and mustache, accusing him of stealing the music system.

TAGS :

Next Story