Quantcast

സൗരവ് ദാസിന് പിന്നാലെ അഭിജിത്ത് ദീപ്കെ, അശുതോഷ് റാങ്ക എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ്

അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2026-11-26 12:26:22

Published:

26 Nov 2026 5:44 PM IST

സൗരവ് ദാസിന് പിന്നാലെ അഭിജിത്ത് ദീപ്കെ, അശുതോഷ് റാങ്ക എന്നിവർക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ്
X

മുംബൈ : മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദാദറിലെ ശിവാജി പാർക്കിൽ പ്രതിഷേധം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സിജെപി നേതാക്കളായ അഭിജിത്ത് ദീപ്കെ, അശുതോഷ് റാങ്ക എന്നിവർക്കെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയതിനാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. സഹ-കൺവീനറായ സൗരവ് ദാസിനെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ നടപടി.

ഓക്സ്ഫഡ് സർവകലാശാലയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും പ്രസംഗിക്കാൻ യുകെയിലേക്ക് പോകാൻ തയ്യാറായ സൗരവ് ദാസിനെ നവംബർ 23-ന് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവെച്ചപ്പോഴാണ് ലുക്ക്ഔട്ട് സർക്കുലർ വിവരം പുറത്തുവന്നത്. മുംബൈ പൊലീസിന്റെ ലുക്ക്ഔട്ട് നോട്ടീസ് നിലനിൽക്കുന്നതിനാലാണ് യാത്ര തടഞ്ഞതെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. കൂടാതെ, പാസ്‌പോർട്ടിലെ ജനനസ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയം സൗരവ് ദാസിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. എന്നാൽ ഏത് കേസിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

കേസിലെ പ്രതികളായ നേതാക്കൾ രാജ്യം വിട്ടുപോകാൻ സാധ്യതയുണ്ടെന്ന ആശങ്കയെത്തുടർന്നാണ് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അഭിജിത്ത് ദീപ്കെ, പ്രണവ് അഹിരെ, അശുതോഷ് റാങ്ക, അജിങ്ക്യ ഷിൻഡെ, സൗരവ് ദാസ്, അഫ്രീൻ നവാസ്, സൗമ്യ കോർഡെ, അങ്കിത് ഭരദ്വാജ്, വിജയ് മലാംഗി, യോഗേഷ് ഇംഗ്ലെ എന്നീ നേതാക്കൾക്കും 400-ലധികം പ്രവർത്തകർക്കുമെതിരെയാണ് ദാദറിൽ അനധികൃതമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് കേസെടുത്തിരിക്കുന്നത്.

TAGS :

Next Story