Quantcast

പാചകവാതകവില കുറഞ്ഞു; വാണിജ്യ സിലിണ്ടറിന് കുറച്ചത് 36 രൂപ

ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല

MediaOne Logo

Web Desk

  • Updated:

    2022-08-01 05:14:51.0

Published:

1 Aug 2022 10:04 AM IST

പാചകവാതകവില കുറഞ്ഞു; വാണിജ്യ സിലിണ്ടറിന്  കുറച്ചത് 36 രൂപ
X

ഡൽഹി: എൽ.പി.ജി വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു. സിലിണ്ടറിന് കുറഞ്ഞത് 36 രൂപയാണ്. പത്തൊമ്പത് കിലോ ഭാരം വരുന്ന വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി സിലിണ്ടറുകൾക്കാണ് പെട്രോളിയം കമ്പനികൾ വിലകുറച്ചിരിക്കുന്നത്. നേരത്തെ ജൂലൈ ആറിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് യൂണിറ്റിന് 8.5 രൂപ കുറച്ചിരുന്നു.

വിലക്കുറവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാന നഗരങ്ങളിലെ പുതിയ നിരക്ക്. മുംബൈ 1936.5 രൂപ, ഡൽഹി 1976രൂപ, കൊൽക്കത്ത 2095.5രൂപ, ചെന്നൈ 2141 രൂപ.

അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല.ഗാർഹിക സിലിണ്ടറുകളുടെ വില 2022 മെയ് 19 നാണ് അവസാനമായി കൂട്ടിയത്.

TAGS :

Next Story