Quantcast

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍; പ്രഖ്യാപനവുമായി അശോക് ഗെഹ്‍ലോട്ട്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു പ്രഖ്യാപനം

MediaOne Logo

Jaisy Thomas

  • Published:

    20 Dec 2022 3:36 AM GMT

ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍; പ്രഖ്യാപനവുമായി അശോക് ഗെഹ്‍ലോട്ട്
X

ജയ്പൂര്‍: ദാരിദ്ര്യരേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്ക് 500 രൂപ നിരക്കില്‍ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്. ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെത്തിയപ്പോള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഗെഹ്‍ലോട്ട് ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ വച്ചായിരുന്നു പ്രഖ്യാപനം.

'' പാവപ്പെട്ടവര്‍ക്ക് 500 രൂപക്ക് പ്രതിവർഷം 12 സിലിണ്ടറുകൾ നൽകും. അടുത്ത മാസം അവതരിപ്പിക്കാന്‍ പോകുന്ന ബഡ്ജറ്റിനായി തയ്യാറെടുക്കുകയാണ്. ഇപ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ.ഉജ്ജ്വല പദ്ധതി പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവർക്ക് എൽപിജി കണക്ഷനുകൾ നൽകി.ഇപ്പോള്‍ ആ സിലിണ്ടറുകള്‍ കാലിയാണ്. കാരണം പാചകവാതകത്തിന്‍റെ വില 400 രൂപയില്‍ 1040 രൂപയായി വര്‍ധിച്ചിരിക്കുന്നു. ബജറ്റിൽ താൻ അവതരിപ്പിക്കുന്ന പദ്ധതികളിൽ ഒന്ന് മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ക്കും ബി.പി.എല്ലുകാര്‍ക്കും വിലക്കയറ്റത്തിന്‍റെ ഭാരം കുറയ്ക്കാന്‍ കിച്ചണ്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും നടപ്പിലാക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

ഉജ്ജ്വല്‍ യോജനയെ ബി.ജെ.പിയുടെ നാടകമെന്നാണ് ഗെഹ്‍ലോട്ട് വിശേഷിപ്പിച്ചത്. എന്നാല്‍ ''പൊതുജന രോഷവും സംസ്ഥാനത്തിന്‍റെ പിന്തുണയും നഷ്ടമാകുമെന്ന് ഭയന്നാണ് ഗെഹ്‍ലോട്ട് ഏപ്രില്‍ 1 മുതല്‍ 500 രൂപക്ക് സിലിണ്ടര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.ഈ പ്രഖ്യാപനവും വാഗ്ദാനങ്ങൾ പോലെ വ്യാജമാണെന്ന് തെളിയിക്കുമെന്ന്'' രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര റാത്തോഡ് ആരോപിച്ചു.

TAGS :

Next Story