Quantcast

ഭക്ഷണത്തിനായി പണം ചോദിച്ചു; ആറ് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

മധ്യപ്രദേശിലെ ദാതിയയിലാണ് ദാരുണമായ സംഭവം

MediaOne Logo

Web Desk

  • Updated:

    2022-05-12 04:16:12.0

Published:

12 May 2022 9:34 AM IST

ഭക്ഷണത്തിനായി പണം ചോദിച്ചു; ആറ് വയസ്സുകാരനെ പൊലീസ് ഉദ്യോഗസ്ഥൻ   കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
X

ഭോപ്പാൽ: ഭക്ഷണത്തിനായി പണം ആവശ്യപ്പെട്ടതിന് ആറുവയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പൊലീസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വ്യാഴാഴ്ച മധ്യപ്രദേശിലെ ദാതിയയിലാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവത്തിൽ ഗ്വാളിയോർ പൊലീസ് ട്രെയിന്ങ് സ്‌കൂളിലെ ഹെഡ് കോൺസ്റ്റബിൾ രവിശർമയെ അറസ്റ്റ് ചെയ്തു.

ഭക്ഷണം വാങ്ങാൻ ശർമയോട് കുട്ടി ആവർത്തിച്ച് പണം ചോദിച്ചു. എന്നാൽ പണം കൊടുക്കാതെ കുട്ടിയെ ഓടിക്കുകയായിരുന്നു. എന്നാൽ കുട്ടി വീണ്ടും വന്ന് പണം ചോദിച്ചു. പ്രകോപിതനായ പൊലീസുകാരൻ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അമൻ സിംഗ് റാത്തോഡ് പറഞ്ഞു.

താൻ കുറച്ചു കാലമായി വിഷാദരോഗത്തിന് അടിമയാണെന്നും കുട്ടി നിരന്തരം പണം ആവശ്യപ്പെട്ടപ്പോൾ പ്രകോപിതനായതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

രവിശർമയുടെ ഉടമസ്ഥതയിലുള്ള കാറിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഗ്വാളിയോറിലെ ഒരു സലൂൺ ഉടമയുടെ മകനാണ് മരിച്ച ആറുവയസുകാരൻ. കുറ്റാരോപിതനായ പൊലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ദതിയ പൊലീസ് സൂപ്രണ്ട് സംസ്ഥാന പൊലീസ് ആസ്ഥാനത്തേക്ക് കത്തയച്ചു.

TAGS :

Next Story