Quantcast

വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകനെ ന​ഗ്നനാക്കി മർദിച്ച് പൊലീസിലേൽപ്പിച്ച് നാട്ടുകാർ

സംഭവത്തിൽ സ്വകാര്യ കോച്ചിങ് സെന്റർ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    14 Sept 2023 6:41 PM IST

Madhya Pradesh Teacher Stripped, Thrashed For Molesting Minor Student
X

ഇൻഡോർ: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ അധ്യാപകനെ ന​ഗ്നനാക്കി മർദിച്ച് നാട്ടുകാർ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്വകാര്യ കോച്ചിങ് സെന്റർ അധ്യാപകനായ വിവേകിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തുക്കോഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. നീറ്റിന് തയാറെടുക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരിൽ ഒരാളായ വിവേക് ​​പെൺകുട്ടിയെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തി മോശമായി സ്പർശിക്കുകയയായിരുന്നു.

പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും അധ്യാപകനെ പിടികൂടി ന​ഗ്നനാക്കി മർദിക്കുകയുമായിരുന്നു. മർദന ശേഷം ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. അതേസമയം, വിവേകിന കൂടാതെ മറ്റൊരു അധ്യാപകനായ ശൈലേന്ദ്ര ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ പരാതിയിലുണ്ടെന്ന് തുക്കോ​​ഗഞ്ച് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ജിതേന്ദ്ര യാദവ് പറഞ്ഞു.

പരാതിയിൽ ഇരു അധ്യാപകർക്കുമെതിരെ ഐപിസി 354 വകുപ്പും പോക്സോ നിയമപ്രകാരവും കേസെടുത്തതായും അദ്ദേഹം പറഞ്ഞു. കൂടാതെ, അധ്യാപകനെ മർദിച്ചവർക്കെതിരെയും നടപടിയെടുക്കുമെന്നും യാദവ് കൂട്ടിച്ചേർത്തു.

TAGS :

Next Story