Quantcast

ബാരാമതിയില്‍ അജിത് പവാറിനെ അഭിനന്ദിച്ച് പോസ്റ്ററുകള്‍

പവാര്‍ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.

MediaOne Logo

Web Desk

  • Updated:

    2024-11-23 07:57:01.0

Published:

23 Nov 2024 10:12 AM IST

Banners congratulate Ajit Pawar in Baramati
X

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിനെ അഭിനന്ദിച്ച് പോസ്റ്ററുകള്‍. പവാര്‍ കുടുംബത്തിന്‍റെ ശക്തികേന്ദ്രമായ ബാരാമതിയിലാണ് അജിത് പവാറിന്റെ പോസ്റ്ററുകള്‍ പ്രത്യേക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പ് ഫലം എന്തു തന്നെയായാലും അജിത് പവാര്‍ മഹാരാഷ്ട്രയിലെ കിങ് മേക്കറാകുമെന്ന് അജിത് പവാര്‍ പക്ഷ നേതാവ് അമോല്‍ മിത്കാരി പറഞ്ഞു. അജിത് പവാര്‍ മുഖ്യമന്ത്രിയാകാന്‍ ശേഷിയുള്ള നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹായുതി സഖ്യം വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പാര്‍ട്ടിയുടെ വാദം ഉയര്‍ത്തിക്കാട്ടുക കൂടി ലക്ഷ്യമിട്ടാണ് പോസ്റ്ററെന്നാണ് വിലയിരുത്തല്‍.

അതേസമയം ബാരാമതിയില്‍ അജിത് പവാര്‍ ലീഡ് ചെയ്യുകയാണ്. എന്‍സിപി(എസ്‍പി)യുടെ യുഗേന്ദ്ര പവാറാണ് എതിര്‍സ്ഥാനാര്‍ഥി.അജിത് പവാറിൻ്റെ സഹോദരൻ ശ്രീനിവാസ് പവാറിൻ്റെ മകനാണ് യുഗേന്ദ്ര പവാർ.യുഗേന്ദ്രയുടെ തെരഞ്ഞെടുപ്പിലെ കന്നിയങ്കമാണിത്. തൻ്റെ അനന്തരവനെതിരെ പവാർ കുടുംബ കോട്ടയിൽ എട്ടാം തവണയും ജനവിധി തേടുന്ന അജിത് പവാര്‍ ആത്മവിശ്വാസത്തില്‍ തന്നെയാണ്.

TAGS :

Next Story