ആർത്തവവിരാമ ഘട്ടത്തിൽ താങ്ങായി മെനോപോസ് ക്ലിനിക്കുകൾ സ്ഥാപിച്ച് മഹാരാഷ്ട്ര
രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ മെനോപോസ് ക്ലിനിക്കുകൾക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത്

മുംബൈ: ആർത്തവവിരാമ സമയത്ത് നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾക്ക് താങ്ങായി മെനോപോസ് പ്രത്യേക ക്ലിനിക്കുകൾ ആരംഭിച്ച് മഹാരാഷ്ട്ര സർക്കാർ. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ മെനോപോസ് ക്ലിനിക്കുകൾക്ക് മാത്രമായി പ്രത്യേക സംവിധാനം ഒരുക്കുന്നത്. ജനുവരി 14-നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.
ആർത്തവ വിരാമ ഘട്ടത്തിൽ ആവശ്യമായ എല്ലാ ചികിത്സകളും പരിശോധനകളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഈ ക്ലിനിക്കുകളുടെ ലക്ഷ്യം. ഗൈനക്കോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരുടെ സേവനവും ക്ലിനിക്കിൽ ലഭ്യമാവും. ആർത്തവവിരാമ സമയത്തെ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നിവ പരിഹരിക്കാൻ പ്രത്യേക കൗൺസിലിംഗ് സേവനവും ഉണ്ട്. ആവശ്യമായ മരുന്നുകളും സേവനങ്ങളും ക്ലിനിക്കിൽ സൗജന്യമായിരിക്കും.
പുണെ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ ഇതിനോടകം തന്നെ ആരംഭിച്ച മെനോപോസ് ക്ലിനിക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഉടൻ തന്നെ എല്ലാ ജില്ലാ ആശുപത്രികളിലേക്കും ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Adjust Story Font
16

