Quantcast

ബി.ബി.സി റെയ്ഡിന് ശേഷം 'മിസ്റ്റർ എ'ക്കെതിരെ ഇതുപോലൊന്ന് നടത്തുമോ?; കേന്ദ്ര ഏജൻസികളോട് മഹുവ മൊയ്ത്ര

ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    14 Feb 2023 11:05 AM GMT

Mahua Moitra will appear before the Ethics Committee today
X

ന്യൂഡൽഹി: ബി.ബി.സി ഓഫീസ് റെയ്ഡിന് ശേഷം 'മിസ്റ്റർ എ'ക്കെതിരെ ഇതുപോലൊന്ന് നടത്തുമോയെന്ന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഈ വാലന്റൈൻസ് ഡേ സർവേകൾക്ക് ശേഷം കേന്ദ്രസർക്കാരിന്റെ വിലപിടിപ്പുള്ള സുഹൃത്തായ 'മിസ്റ്റർ എ'യിൽ ഇതുപോലൊന്ന് നടത്തുമോയെന്ന് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. ഇൻകം ടാക്‌സ് ഡിപ്പാർട്ടമെന്റ്, സെബി, ഇ.ഡി എന്നിവയെ ടാഗ് ചെയ്തുകൊണ്ടാണ് അദാനിയെ പരോക്ഷമായി പരാമർശിച്ചുകൊണ്ടുള്ള മഹുവയുടെ ട്വീറ്റ്.

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ഡോക്യമെന്ററി വന്നതിന് പിന്നാലെയാണ് ബി.ബി.സി ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്. മുംബൈ, ഡൽഹി ഓഫീസുകളിലാണ് റെയ്ഡ്. മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസുകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് ബി.ബി.സി സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.ബി.സി വ്യക്തമാക്കി.


TAGS :

Next Story