Quantcast

പാർലമെന്റ് അതിക്രമക്കേസ്: മുഖ്യസൂത്രധാരൻ ലളിത് മോഹൻ ഝാ അറസ്റ്റിൽ

പ്രതി കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    14 Dec 2023 5:59 PM GMT

Parliament security breach: Main conspirator Lalit Mohan Jha arrested by Delhi Police, Main conspirator Lalit Mohan Jha arrested in Parliament security breach
X

ന്യൂഡൽഹി: പാർലമെന്റിനകത്ത് അതിക്രമിച്ചുകടന്ന സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. മുഖ്യസൂത്രധാരനെന്നു കരുതപ്പെടുന്ന ലളിത് മോഹൻ ഝാ കർത്തവ്യപഥ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പാർലമെന്റിലെ സംഭവം സുരക്ഷാ വീഴ്ചയാണെന്നും സംഭവത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഹരിയാന സ്വദേശിയാണ് ലളിത് ഝാ. ഇയാളുടെ നിർദേശപ്രകാരമാണ് പാർലമെന്റ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ ആക്രമണം നടത്താൻ തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊൽക്കത്തയിൽ താമസിക്കുന്ന ലളിത് ഭഗത് സിങ്ങിന്റെ ആശയങ്ങളിൽ ആകൃഷ്ടനാണെന്നും പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

നേരത്തെ അറസ്റ്റിലായ നാലുപ്രതികളെ കോടതി ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. യു.പി സ്വദേശി സാഗർ ശർമ, കർണാടക സ്വദേശി മനോരഞ്ജൻ ഗൗഡ, മഹാരാഷ്ട്ര സ്വദേശി അമോൾ ഷിൻഡെ, ഹരിയാന സ്വദേശി നീലം എന്നിവരാണു പിടിയിലായവർ.

പാർലമെന്റിലെ സുരക്ഷാവീഴ്ച അതീവ ഗുരുതരമാണെന്ന് അമിത് ഷാ പ്രതികരിച്ചു. ആഭ്യന്തരമന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Summary: Parliament security breach: Main conspirator Lalit Mohan Jha arrested by Delhi Police

TAGS :

Next Story