Quantcast

കശ്മീർ അതിർത്തിയിലൂടെ തോക്കുമേന്തി അസം റൈഫിൾസിലെ ഏക മലയാളി സൈനിക

അസം റൈഫിൾസിലെ ഏക മലയാളി വനിതയായ ആതിര കശ്മീർ അതിർത്തിയായ ഗന്ധർബാലിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്

MediaOne Logo

Web Desk

  • Updated:

    2021-07-10 04:38:37.0

Published:

10 July 2021 3:09 AM GMT

കശ്മീർ അതിർത്തിയിലൂടെ തോക്കുമേന്തി അസം റൈഫിൾസിലെ ഏക മലയാളി സൈനിക
X

കശ്മീർ താഴ്വരയിലൂടെ തോക്കുമേന്തി നടന്നുനീങ്ങുന്ന ഒരു സൈനികയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ്. ആലപ്പുഴ കായംകുളം സ്വദേശിനി ആതിര കെ. പിള്ളയാണ് അതിർത്തി കാക്കുന്ന ആ വൈറൽ സൈനിക. അസം റൈഫിൾസിലെ ഏക മലയാളി വനിതയായ ആതിര കശ്മീർ അതിർത്തിയായ ഗന്ധർബാലിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.

അസം റൈഫിൾസിൽ ജോലി ചെയ്യവെ 13 വർഷം മുമ്പായിരുന്നു അച്ഛൻ കേശവപിള്ളയുടെ മരണം. പഠനത്തിന് ശേഷം മകൾ ആതിര മറ്റൊന്നും ചിന്തിച്ചില്ല. അച്ഛന്‍റെ അതേ പാതയിൽ നേരെ അസം റൈഫിൾസിലേക്ക്. (മണിപ്പൂരിലും നാഗാലാന്‍റിലും ഉണ്ടായിരുന്നു, ശേഷം ഇപ്പോൾ കശ്മീരിൽ. അസം റൈഫിൽസിലെ മാത്രമല്ല, അതിർത്തിയിൽ നിയോഗിക്കപ്പെട്ട വനിതാ സൈനികരിലെ ഏക മലയാളി കൂടിയാണ് ആതിര. അമ്മ ലക്ഷ്മിയും ഭർത്താവ് സ്മിതീഷും നൽകിയ പിന്തുണയാണ് ആത്മാവിശ്വാസമെന്ന് ആതിര പറയുന്നു.



TAGS :

Next Story