Quantcast

ബിജെപി ഭരണം ഹിറ്റ്‌ലറുടെയും മുസോളനിയുടെയും ഭരണത്തേക്കാൾ മോശമെന്ന് മമതാ ബാനർജി

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയാണ്, ബിജെപിയുടെ ഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ബുൾഡോസ് ചെയ്യുകയാണെന്നും മമത പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    23 May 2022 2:11 PM GMT

ബിജെപി ഭരണം ഹിറ്റ്‌ലറുടെയും മുസോളനിയുടെയും ഭരണത്തേക്കാൾ മോശമെന്ന് മമതാ ബാനർജി
X

കൊൽക്കത്ത: ബിജെപിയുടെ ഭരണം ഹിറ്റ്‌ലറുടെയും മുസോളനിയുടെയും സ്റ്റാലിന്റെയും ഭരണത്തേക്കാൾ മോശമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് മമത ബിജെപിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാർ സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടുകയാണ്, ബിജെപിയുടെ ഭരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെ ബുൾഡോസ് ചെയ്യുകയാണെന്നും മമത പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കാൻ കേന്ദ്ര ഏജൻിസികൾക്ക് സ്വയംഭരണാവകാശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

''ബിജെപി നയിക്കുന്ന കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങളുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. അവർ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ബുൾഡോസ് ചെയ്യുകയാണ്. തുഗ്ലക് ഭരണമാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. രാഷ്ട്രീയ ഇടപെടലില്ലാത്ത സ്വതന്ത്ര അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾക്ക് സ്വയംഭരണാവകാശം നൽകണം''- മമത പറഞ്ഞു.

TAGS :

Next Story