Quantcast

വാര്‍ത്താസമ്മേളനത്തിനിടെ കര്‍ണാടക പിന്നാക്ക വിഭാഗ, ന്യൂനപക്ഷ അസോസിയേഷൻ അംഗം കുഴഞ്ഞുവീണു മരിച്ചു

ഹൃദയാഘാതമാണ് മരണകാരണം

MediaOne Logo

Web Desk

  • Published:

    20 Aug 2024 7:53 AM IST

Man Collapses
X

ബെംഗളൂരു: ബെംഗളൂരുവില്‍ വാര്‍ത്താസമ്മേളനത്തിനിടെ കർണാടക പിന്നാക്ക വിഭാഗ, ന്യൂനപക്ഷ അസോസിയേഷൻ അംഗം സി.കെ.രവിചന്ദ്രൻ കുഴഞ്ഞുവീണു മരിച്ചു. തിങ്കളാഴ്ച ബെംഗളൂരു പ്രസ് ക്ലബ്ബിൽ തത്സമയ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഈ ദാരുണ സംഭവം. ഹൃദയാഘാതമാണ് മരണകാരണം.

രവിചന്ദ്രന്‍ സംസാരിക്കുന്നതും അതിനിടെ കസേരയില്‍ നിന്നും വീഴുന്നതും അടക്കമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഡ അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയ നടപടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസാരിക്കുകയായിരുന്നു രവിചന്ദ്രന്‍. കുറച്ചു കഴിഞ്ഞപ്പോള്‍ സംസാരം നിര്‍ത്തി. പിന്നീട് അദ്ദേഹം ഇരുന്ന കസേരയില്‍ നിന്നും പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു. വേദിയിലും സദസിലുമുള്ളവര്‍ സംഭവം കണ്ട് ഞെട്ടി രവിചന്ദ്രന്‍റെ അടുത്തേക്ക് ഓടിയെത്തുന്നതും വീഡിയോയില്‍ കാണാം.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ (59) ഞായറാഴ്ച വൈകുന്നേരം ചെന്നൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഡൽഹിയിൽ നിന്ന് ഒന്നിലധികം ഔദ്യോഗിക പരിപാടികൾക്കായി എത്തിയ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ സ്വീകരിക്കാനിരിക്കെ ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് പാൽ കുഴഞ്ഞു വീണതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

TAGS :

Next Story