Quantcast

തമിഴ്‌നാട്ടിൽ നരഭോജി കടുവയെ പിടികൂടി

നാല് മനുഷ്യരെയും മുപ്പതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന കടുവയെയാണ് പിടികൂടിയത്

MediaOne Logo

Web Desk

  • Updated:

    2021-10-15 11:46:11.0

Published:

15 Oct 2021 4:48 PM IST

തമിഴ്‌നാട്ടിൽ നരഭോജി കടുവയെ പിടികൂടി
X

തമിഴ്നാട് നീലഗിരിയിൽ നരഭോജി കടുവയെ പിടികൂടി. നാല് മനുഷ്യരെയും മുപ്പതിലധികം വളർത്തുമൃഗങ്ങളെയും കൊന്ന കടുവയെയാണ് പിടികൂടിയത്. മാസനഗുഡിക്ക് സമീപം മേയാറിൽ വെച്ചാണ് കടുവയെ മയക്കുവെടി വെച്ച് പിടികൂടിയത്.

ഇന്നലെ രാത്രി പത്തുമണിയോടെ തമിഴ്നാട് വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേന കടുവയെ മയക്കുവെടി വെച്ചിരുന്നു. റോഡ് കുറുകെ കടക്കവെയാണ് കടുവക്ക് വെടിയേറ്റത്. ഇതിന് ശേഷം കടുവ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. തെരച്ചിലുകൾക്കൊടുവിൽ ഉച്ചക്ക് ശേഷമാണ് കടുവയെ പിടികൂടിയത്.

കഴിഞ്ഞ ഒരുമാസത്തോളമായി നീലഗിരി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കിയ കടുവയെയാണ് പിടികൂടിയത്. മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും ജീവനെടുത്ത കടുവയെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ സമരങ്ങൾ നടത്തി വരികയായിരുന്നു.

TAGS :

Next Story