Quantcast

ജാതി മാറിയുള്ള വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തു; അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അരുംകൊല

ചൊവ്വാഴ്ച ഈസ്റ്റ് ബെംഗളൂരുവിലുള്ള ലീലയുടെ ഓഫീസിനു മുന്നില്‍ വച്ചാണ് ദിനകര്‍ യുവതിയെ ആക്രമിച്ചത്

MediaOne Logo

Web Desk

  • Published:

    2 March 2023 11:11 AM IST

Leela Murder Case
X

ലീല പവിത്ര/ദിനകര്‍

ബെംഗളൂരു: കഴിഞ്ഞ ദിവസമാണ് ബെംഗളൂരുവില്‍ 28കാരിയെ പുരുഷ സുഹൃത്ത് നടുറോഡിലിട്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. ലീല വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് സുഹൃത്തായ ദിനകര്‍ കൊലപ്പെടുത്തുകയായിരുന്നു. ദിനകര്‍ ഇതര ജാതിയില്‍ പെട്ട ആളായതുകൊണ്ടാണ് പെണ്‍കുട്ടിയുടെ കുടുംബം ഇവര്‍ തമ്മിലുള്ള വിവാഹത്തെ എതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഈസ്റ്റ് ബെംഗളൂരുവിലുള്ള ലീലയുടെ ഓഫീസിനു മുന്നില്‍ വച്ചാണ് ദിനകര്‍ യുവതിയെ ആക്രമിച്ചത്. 16 തവണയാണ് ലീലക്ക് കുത്തേറ്റത്. മുരുഗേഷ്പാല്യ ഒമേഗ ഹെൽത്ത് കെയർ മാനേജ്‌മെന്റ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരിയായ ലീലയും ഡോംലൂരിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ ദിനകർ ബനാലയും(28) കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ദിനകര്‍ അന്യജാതിയില്‍ പെട്ട ആളായതുകൊണ്ട് ലീലയുടെ വീട്ടുകാര്‍ വിവാഹത്തിന് തയ്യാറായില്ല. കുടുംബത്തിന്‍റെ എതിര്‍പ്പ് മൂലം വിവാഹത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് ലീല ദിനകറിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാനെന്ന രീതിയില്‍ ചൊവ്വാഴ്ച ദിനകര്‍ ലീലയെ കാണാനെത്തുകയും ഓഫീസിനു പുറത്തെത്തിയ യുവതിയെ പ്രതി കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

ദിനകറിനെ സംഭവസ്ഥലത്തു വച്ചു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രയിലെ ശ്രീകാകുളം സ്വദേശിയാണ് ദിനകര്‍. ലീല മരിക്കുന്നതു വരെ പ്രതി ആഞ്ഞുകുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുവതി മരിച്ചിട്ടും ദിനകര്‍ സ്ഥലം വിട്ടുപോയില്ല. ഒടുവില്‍ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹത്തെ നോക്കിയിരിക്കുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

TAGS :

Next Story