Quantcast

ഓർഡർ ചെയ്തത് 20,000 രൂപയുടെ ഹെഡ്ഫോൺ; കിട്ടിയത് ടൂത്ത് പേസ്റ്റ്!

ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.

MediaOne Logo

Web Desk

  • Updated:

    2023-12-11 07:41:44.0

Published:

11 Dec 2023 7:40 AM GMT

Man Orders Sony Headphones Worth ₹ 19,990, Gets Toothpaste Instead
X

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിവിധ സാധനങ്ങൾ ഓർഡർ ചെയ്തിട്ട് അതിന് പകരം മറ്റു സാധനങ്ങൾ കിട്ടിയിട്ടുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ തനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുകയാണ് യാഷ് ഓജ എന്ന ഉപ​ഭോക്താവ്.

ആമസോണിൽ നിന്നാണ് തനിക്ക് പണി കിട്ടിയതെന്ന് ഓജ പറയുന്നു. 19,900 രൂപ വിലയുള്ള സോണി എക്സ്.ബി910എൻ വയർലെസ് ഹെഡ്‌ഫോണാണ് ഓജ ഓർഡർ ചെയ്തത്. ​ഹെഡ്ഫോണിനായി കാത്തിരുന്ന ഓജ തനിക്കു കിട്ടിയ പെട്ടി തുറന്നപ്പോൾ ഞെട്ടി. അതിൽ ഹെഡ്ഫോൺ പോയിട്ട് ഒരു ഇയർ ഫോണുമില്ല.

പകരം ലഭിച്ചത് ​കോൾ​ഗേറ്റിന്റെ ഒരു ടൂത്ത് പേസ്റ്റ്. ഓർഡർ ചെയ്ത സാധനത്തിന്റെ അൺബോക്സിങ് വീഡിയോ ഓജ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 'അടിപൊളി, ഞാൻ ഓർഡർ ചെയ്തത് സോണി എക്സ്.ബി910എൻ ഹെഡ്ഫോൺ, കിട്ടിയത് ​കോൾ​ഗേറ്റ് ടൂത്ത് പേസ്റ്റ്'- ഓജ വീഡിയോയിൽ പറയുന്നു. ഹെഡ്സെറ്റിന്റെ പെട്ടിയിൽ തന്നെയായിരുന്നു ടൂത്ത് പേസ്റ്റ്.

സംഭവത്തിൽ ആമസോണിനെതിരെ വിമർശനം ശക്തമായതോടെ മാപ്പ് പറഞ്ഞ് കമ്പനി രം​ഗത്തെത്തി. "ഓർഡർ ചെയ്തതിനു പകരം തെറ്റായ സാധനം ലഭിച്ചതിൽ ഞങ്ങൾ മാപ്പ് പറയുന്നു. ഇതിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഡി.എം സെറ്റിങ്സ് അപ്‌ഡേറ്റ് ചെയ്‌ത് ഡി.എം വഴി ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ ഓർഡർ/അക്കൗണ്ട് വിശദാംശങ്ങൾ ഡി.എമ്മിലൂടെ നൽകരുത്. കാരണം അവ വ്യക്തിഗത വിവരങ്ങളാണ്"- പ്രസ്താവനയിൽ പറയുന്നു.

നേരത്തെ, 90,000 രൂപയുടെ ക്യാമറ ലെൻസ് ഓർഡർ ചെയ്തയാൾക്ക് ആമസോണിൽ നിന്ന് കടല ലഭിച്ചിരുന്നു. ട്വിറ്റർ ഉപയോക്താവായ അരുൺ കുമാറിനാണ് ഇത്തരമൊരു പണി കിട്ടിയത്. ജൂലൈ അഞ്ചിനാണ് ആമസോണിൽ നിന്ന് സിഗ്മ 24-70 എഫ് 2.8 ലെൻസ് ഓർഡർ ചെയ്തത്.

പാക്കേജ് ലഭിച്ചപ്പോൾ അരുൺ കുമാർ ഞെട്ടിപ്പോയി. പെട്ടി നേരത്തെ തന്നെ തുറന്നിരുന്നു. ക്യാമറ ലെൻസിന് പകരം അതിൽ കടല വിത്തുകൾ നിറച്ചിരിക്കുന്നു. ഇത് വലിയ തട്ടിപ്പാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

TAGS :

Next Story