Quantcast

ട്രെയിനിൽ കയറുന്നതിനിടെ വീണയാളെ രക്ഷപ്പെടുത്തി പൊലീസുകാരൻ - വീഡിയോ

രണ്ട് കയ്യിലും ബാഗുകളുമായി എത്തിയ യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    25 July 2021 8:55 AM GMT

ട്രെയിനിൽ കയറുന്നതിനിടെ വീണയാളെ രക്ഷപ്പെടുത്തി പൊലീസുകാരൻ - വീഡിയോ
X

ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ യാത്രക്കാരനെ രക്ഷപ്പെടുത്തി പൊലീസുകാരൻ. ഡൽഹി കന്റോൺമെന്റ് സ്റ്റേഷനിലാണ് സംഭവം. രണ്ട് കയ്യിലും ബാഗുകളുമായി എത്തിയ യാത്രക്കാരൻ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇയാൾ പ്ലാറ്റഫോമിനും ട്രെയ്നിനുമിടയിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പോലീസ് കോൺസ്റ്റബിൾ രാജ്‌വീർ സിംഗിന്റെ സമയോചിത ഇടപെടൽ യാത്രക്കാരനെ രക്ഷിക്കുകയായിരുന്നു.

ഓടിയെത്തിയ രാജ്‌വീർ സിംഗ് യാത്രക്കാരനെ വലിച്ചു കയറ്റി. പാളത്തിലേക്ക് വീഴുന്നതിന് മുമ്പ് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഒാടിയെത്തി സാഹസികമായി ഇയാളെ പ്ലാറ്റ്ഫോമിലേക്ക് വലിച്ചിട്ടു. എന്നാൽ, ട്രെയിൻ വാതിൽ പിടിയിൽ നിന്നും ഇയാൾ പിടുത്തം വിടാത്തതിനാൽ വീണ്ടും മുന്നോട്ടു വലിച്ചിഴച്ചു പോകുന്നു. പൊലീസുകാരൻ പിന്നാലെ ഓടിച്ചെന്ന് ഇയാളെ രക്ഷിക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനും രക്ഷാപ്രവർത്തനത്തിൽ ചേർന്നു.

TAGS :

Next Story