ഡോ. മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി

സംസ്ഥാന ബിജെപി അധ്യക്ഷനാണ് സാഹ

MediaOne Logo

Web Desk

  • Updated:

    2022-05-14 13:02:42.0

Published:

14 May 2022 1:00 PM GMT

ഡോ. മണിക് സാഹ പുതിയ ത്രിപുര മുഖ്യമന്ത്രി
X

അഗർത്തല: ബി.ജെ.പി രാജ്യസഭാംഗം ഡോ മണിക് സാഹ ത്രിപുരയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കും. ആഭ്യന്തര തർക്കങ്ങളെ തുടർന്ന് ബിപ്ലബ് കുമാർ ദേബ് രാജി വച്ച് മണിക്കൂറുകൾക്കകമാണ് പാർട്ടി നേതൃത്വം പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. സംസ്ഥാന ബിജെപി അധ്യക്ഷനാണ് സാഹ.

2016ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന നേതാവാണ് ഡെന്റിസ്റ്റായ സാഹ. ഈ വർഷം ആദ്യമാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ത്രിപുര ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ടുമാണ്. രാഷ്ട്രീയത്തിലെത്തും മുമ്പ് ഹപാനിയയിലെ ത്രിപുര മെഡിക്കൽ കോളജിൽ അധ്യാപകനായിരുന്നു.

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെയാണ് ബിപ്ലബ് ദേബ് രാജിവച്ചിരുന്നത്. പുതിയ മുഖവുമായി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പിയുടെ തീരുമാനം. കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചർച്ചക്കിടെ താൻ മാറിനിൽക്കാൻ തയ്യാറാണെന്ന് ബിപ്ലബ് വ്യക്തമാക്കിയിരുന്നു.

'എല്ലാത്തിലും വലുത് പാർട്ടിയാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും നിർദേശത്തിലുമാണ് ഞാൻ പാർട്ടിക്കായി പ്രവർത്തിച്ചത്. പാർട്ടിയുടെ സംസ്ഥാനത്തെ തലവൻ, മുഖ്യമന്ത്രി എന്നീ നിലകളിൽ ത്രിപുരയിലെ ജനങ്ങളോട് നീതി പുലർത്താൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. സമാധാനവും വികസനവും ഉറപ്പാക്കാനും സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനും ശ്രമിച്ചു'- ബിപ്ലബ് കുമാർ പറഞ്ഞു.

ത്രിപുരയുടെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് ബിപ്ലബ് കുമാർ ദേബ്. 25 വർഷത്തെ ഇടത് ഭരണത്തിനു ശേഷം 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ എത്തുകയായിരുന്നു.

TAGS :

Next Story