Quantcast

മണിപ്പൂരിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി; സര്‍ക്കാര്‍ രൂപീകരണം ഉടന്‍

32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത്

MediaOne Logo

Web Desk

  • Published:

    11 March 2022 12:55 AM GMT

മണിപ്പൂരിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി;  സര്‍ക്കാര്‍ രൂപീകരണം ഉടന്‍
X

മണിപ്പൂരിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബി ജെ പി സർക്കാർ രൂപീകരണത്തിലേക്ക്. 32 സീറ്റ് നേടിയാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ച ഉറപ്പാക്കിയത്. കേവലഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ തവണ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ഭരണം നേടിയെങ്കിലും ഇത്തവണ ആരുടെയും സഹായം വേണ്ടിവരില്ല.

2017ലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിനെ നിമിഷം നേരം കൊണ്ട് പ്രതിപക്ഷത്തിരുത്തിയായിരുന്നു മണിപ്പൂരിലെ ബി ജെ പി വളർച്ച. പ്രാദേശിയ പാർട്ടികളെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ സീറ്റുകൾ തടുത്ത് കൂടി അധികാരത്തിലേറുകയിരുന്നു ബി ജെ പി. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പുപോലെ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെയോ നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്‍റെയോ പിന്തുണ ഇത്തവണ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടിവരില്ല. കഴിഞ്ഞ് തവണ 28 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയെങ്കിൽ ഇത്തവണ കേവല ഭൂരിപക്ഷത്തിനും അപ്പുറമാണ് ബി ജെ പിയുടെ വിജയം. മുഖ്യമന്ത്രി എൻ ബിരേന്‍ സിങ് അടക്കം വൻഭൂരിപക്ഷത്തിൽ 32 സീറ്റുകളിൽ ബി ജെ പി തേരോട്ടം നടത്തി.

കോൺഗസിന് ഇത്തവണ രണ്ടാം സ്ഥാനത്ത് പോലും എത്താനായില്ല. 5 സീറ്റുകളുമായി കോൺഗ്രസ് തകർന്നടിഞ്ഞപ്പോൾ താരമായത്എന്‍.പി.പിയും എന്‍.പി.എഫും ജനതാദളൾ (യു) അടക്കമുള്ള ചെറുപാർട്ടികളുമാണ്.എന്‍.പി.പി 8 ഉം എൻ പി എഫ് 5 ഉം സീറ്റുകൾ നേടി. തർക്കങ്ങൾ ഒന്നും കൂടാതെ ഉടൻ തന്നെ മണിപ്പൂരിൽ പുതിയ സർക്കാർ അധികാരമേൽക്കും.തെരഞ്ഞടുപ്പിൽ വോട്ടർമാർക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്നും മണിപ്പൂർ ജനതക്കൊപ്പം നിൽക്കുമെന്നും ബി ജെ പി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി രാധേശ്യാം, പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി തോങ്കാം ബിശ്വജിത്ത്, കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഒക്രം ഇബോബി സിങ് തുടങ്ങിയ താര സ്ഥാനാര്‍ഥികളെല്ലാം വിജയം നേടി. അതെ സമയം കോൺഗ്രസ്സ് അധ്യക്ഷൻ എൻ ലോകൻ സിങ് ദയനീയമായി പരാജയപ്പെട്ടു.

TAGS :

Next Story