Quantcast

മണിപ്പൂരിൽ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്

വെള്ളിയാഴ്ച പുലർച്ചെയാണ് ഗ്രാമവാസികൾക്ക് നേരെ അക്രമി സംഘം വെടിവെച്ചത്

MediaOne Logo

Web Desk

  • Published:

    12 April 2024 12:57 PM GMT

മണിപ്പൂരിൽ  വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്
X

ഇംഫാൽ: മണിപ്പൂരിൽ ഒരിടവേളക്ക് ശേഷമുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. തൗബാൽ ജില്ലയിൽ ഹിറോക്ക് ​ഗ്രാമത്തിലാണ് വെടി​വെപ്പുണ്ടായത്.മലനിരകളിൽ നിന്ന് ആയുധധാരികളായ അക്രമികൾ ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പ് ഏകദേശം ഒരു മണിക്കൂറോളം നീണ്ടുനിന്നു.

വെടിവെപ്പിലാണ മൂന്ന് പേർക്ക് പരിക്കേറ്റതെന്ന്​ പോലീസ് അറിയിച്ചു.വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായെങ്കിലും സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമായതായി റി​പ്പോർട്ടുണ്ട്. അതെ സമയം കാക്‌ചിംങിൽ തടിമില്ലിന് തീയിട്ടതായും റിപ്പോർട്ടുണ്ട്

TAGS :

Next Story