Quantcast

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; മന്‍കി ബാത്ത് താത്കാലികമായി നിര്‍ത്തി

കൂടുതൽ ഊർജത്തോടെ മന്‍ കി ബാത്ത് തിരിച്ചുവരുമെന്നും പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Published:

    25 Feb 2024 8:06 AM GMT

modi
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്ത് താല്‍ക്കാലികമായി നിർത്തിവെച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാർച്ചിൽ വരുമെന്നതിനാലാണ്പരിപാടി നിർത്തിവെക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രീയമര്യാദയുടെ ഭാഗമായാണ് മന്‍ കി ബാത്ത് നിര്‍ത്തിവെയ്ക്കുന്നത്. ഇക്കാലയളവില്‍ മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗില്‍ നിറദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഊർജത്തോടെ മന്‍ കി ബാത്ത് തിരിച്ചുവരുമെന്നും എല്ലാവരും തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടു.

എന്‍.ഡി.എ സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന പരോക്ഷ പ്രഖ്യാപനം മോദി ആവര്‍ത്തിച്ചു. ജൂലൈ മാസത്തിന് ശേഷവും വിദേശരാജ്യങ്ങളിലേക്ക് തനിക്ക് ക്ഷണമുണ്ടെന്ന് അദ്ദഹം നേരത്തെ പറഞ്ഞിരുന്നു.

Summary-PM Modi's 'Mann ki Baat' broadcast suspended for 3 months in view of Lok Sabha Polls

TAGS :

Next Story