Quantcast

ഡൽഹിയിൽ മാസ്‌കില്ലെങ്കിൽ 500 രൂപ പിഴ: കർശന ജാഗ്രത

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഡല്‍ഹിയിലാണ്.

MediaOne Logo

Web Desk

  • Published:

    20 April 2022 10:17 AM GMT

ഡൽഹിയിൽ മാസ്‌കില്ലെങ്കിൽ 500 രൂപ പിഴ: കർശന ജാഗ്രത
X

ന്യൂഡൽഹി: ഡൽഹിയിൽ മാസ്‌ക് ഉപയോഗം വീണ്ടും കർശനമാക്കി. ഡൽഹി ലഫ് ഗവർണറുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് രാജ്യതലസ്ഥാനത്ത് മാസ്ക് ധരിക്കുന്നത് വീണ്ടും നിർബന്ധമാക്കി ഉത്തരവിറക്കിയത്. പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാത്തവർക്കെതിരെ 500 രൂപ പിഴ ചുമത്തുമെന്ന് ഡിഡിഎംഎ അറിയിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ഡല്‍ഹിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ഡല്‍ഹി ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബെയ്ജാലിൻ്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.

പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല. ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നെങ്കിലും സ്ഥിതി രൂക്ഷമല്ല. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്, സർക്കാർ സ്ഥിതി വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു.

കോവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെയും രോഗബാധയെ തുടർന്നുള്ള മരണ നിരക്ക് വളരെ കുറവായിട്ടാണ് രേഖപ്പെടുത്തുന്നത്. ഇതിനിടെ രാജ്യത്താകെ കോവിഡ് കേസുകളിൽ ഇന്ന് അറുപത് ശതമാനം വർധനയുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 2067 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രിതിദന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്.

TAGS :

Next Story