Quantcast

ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയുണ്ടാകരുത്, റിലേഷന്‍ഷിപ്പ് റീലുകള്‍ ചെയ്യണം; വരനെ തേടി യുവതിയുടെ വിവാഹപരസ്യം

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയില്ലാതെ ഒരു പങ്കാളിയെ ആവശ്യമുണ്ടെന്ന തരത്തിലാണ് റിയ പരസ്യം നല്‍കിയത്

MediaOne Logo

Web Desk

  • Published:

    31 Oct 2023 8:27 AM GMT

couples
X

പ്രതീകാത്മക ചിത്രം

ഡല്‍ഹി: ജാതി,ജോലി,നിറം, കുടുംബം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പല വിവാഹപരസ്യങ്ങളും. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കുകയാണ് സോഷ്യല്‍മീഡിയ ഇന്‍ഫ്ലുവന്‍സറായ റിയ എന്ന യുവതി നല്‍കിയ മാട്രിമോണിയല്‍ പരസ്യം.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ തനിക്ക് ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയില്ലാതെ ഒരു പങ്കാളിയെ ആവശ്യമുണ്ടെന്ന തരത്തിലാണ് റിയ പരസ്യം നല്‍കിയത്. 'ക്യാമറക്ക് മുന്നില്‍ നില്‍ക്കാന്‍ മടിയില്ലാത്ത ഒരു പങ്കാളിയെ തേടുന്നു. കൂടാതെ തന്നോടൊപ്പം റിലേഷന്‍ഷിപ്പ് റീലുകള്‍ ചെയ്യാനും തയ്യാറാകണം. കൂട്ടുകുടുംബത്തില്‍ നിന്നുള്ളവരായിരിക്കരുത്' എന്നായിരുന്നു റിയയുടെ മാട്രിമോണിയല്‍ പരസ്യം.

താല്‍പര്യമുള്ളവര്‍ അത് പ്രകടിപ്പിക്കുന്നതിന് മുമ്പ്, ആമസോണ്‍ മിനിടിവിയുടെ ഹാഫ് ലവ് ഹാഫ് അറേഞ്ച്ഡ്' കാണണമെന്നും റിയ തന്റെ പരസ്യത്തില്‍ പറയുന്നു. കൂടാതെ, അനുയോജ്യമായ വരന്‍ വീഡിയോ എഡിറ്റ് ചെയ്യാന്‍ ഉപയോഗിക്കുന്ന പ്രീമിയര്‍ പ്രോ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ വൈദഗ്ധ്യം നേടിയിരിക്കണമെന്നും റിയയുടെ വിവാഹ പരസ്യത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

ആയുഷി ഗുപ്ത എന്ന ഉപയോക്താവാണ് എക്സില്‍ ഈ വ്യത്യസ്ത മാട്രിമോണിയല്‍ പങ്കുവച്ചിരിക്കുന്നത്. ഒക്ടോബർ 27 നാണ് ഈ പോസ്റ്റ് ഷെയർ ചെയ്തത്. പോസ്റ്റ് ചെയ്തതിന് ശേഷം ഒമ്പത് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിന് ലഭിച്ചത്. ആദ്യം തമാശയാണെന്നാണ് പലരും കരുതിയത്. കാര്യം സീരിയസാണെന്ന് അറിഞ്ഞതോടെ അഭിപ്രായങ്ങള്‍ കമന്‍റ് ചെയ്യാന്‍ തുടങ്ങി. ''മാനേജര്‍ എന്നതിനു പകരം വരന്‍ എന്ന് തെറ്റായി ടൈപ്പ് ചെയ്തതാണെന്ന്'' ചിലര്‍ സംശയം പ്രകടിപ്പിച്ചു. ''ഞാൻ പഴയ തലമുറയിൽ നിന്നുള്ള ആളാണ് .ൽ ഈ തലമുറയ്ക്ക് അതിന്റെ എല്ലാ ബോധങ്ങളും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നു'' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.

TAGS :

Next Story