Quantcast

യു.പി ബറേലിയിൽ മൗലാനാ തൗഖീർ റാസ പൊലീസ് തടങ്കലില്‍; സംഘർഷം

റാസയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൂറ്റൻ പ്രതിഷേധം

MediaOne Logo

Web Desk

  • Updated:

    2024-02-09 12:37:54.0

Published:

9 Feb 2024 5:59 PM IST

Maulana Tauqeer Raza
X

ലഖ്‌നൗ: ഗ്യാൻവാപി മസ്ജിദ് കേസിലെ വിവാദ കോടതി വിധിയിൽ പ്രതിഷേധിച്ച മൗലാനാ തൗഖീർ റാസ പൊലീസ് തടങ്കലില്‍. അറസ്റ്റിന് പിന്നാലെ ബറേലിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം റിപ്പോർട്ട് ചെയ്തു. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ഇതിന്‍റെ ദൃശ്യങ്ങള്‍ എക്സില്‍ പങ്കുവച്ചു.

ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ റാസ ജയിൽ നിറയ്ക്കൽ സമരം പ്രഖ്യാപിച്ചത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ വെള്ളിയാഴ്ച നഗരത്തില്‍ കൂറ്റന്‍ റാലി നടന്നു. ബറേലി ആസ്ഥാനമായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അധ്യക്ഷനാണ് റാസ.

TAGS :

Next Story