Quantcast

പഞ്ചാബിലെ അധികാരമാറ്റം രാഷ്ട്രീയ നാടകം; മായാവതി

കോണ്‍ഗ്രസിന് ദലിതുകളില്‍ വിശ്വാസമില്ലെന്നും മായാവതി

MediaOne Logo

Web Desk

  • Published:

    20 Sept 2021 4:41 PM IST

പഞ്ചാബിലെ അധികാരമാറ്റം രാഷ്ട്രീയ നാടകം; മായാവതി
X

പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ചരണ്‍ ജീത് സിംഗിൻ്റെ സ്ഥാനാരോഹണം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നാടകമെന്ന് ബി.എസ്.പി നേതാവ് മായാവതി. കോണ്‍ഗ്രസിന് ദലിതുകളില്‍ പൂര്‍ണ്ണ വിശ്വാസമില്ലെന്നും അവര്‍ പറഞ്ഞു.

'പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രി ചരണ്‍ ജീത് സിംഗിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന്‍റെ സ്ഥാനാരോഹണം കുറച്ച് കൂടെ നേരത്തെ ആകേണ്ടിയിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേയുള്ള ഈ അധികാര മാറ്റം രാഷ്ട്രീയ നാടകമാണ്' അവര്‍ പറഞ്ഞു.

അടുത്ത പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ദലിതുകളല്ലാത്തവരായിരിക്കും കോണ്‍ഗ്രസിനായി മത്സരരംഘത്തുണ്ടാവുക , കോണ്‍ഗ്രസ്സിന് ദലിതുകളില്‍ പൂര്‍ണ്ണ വിശ്വാസമില്ല, പഞ്ചാബില്‍ ശിരോമണി അകാലിദളും ബി.എസ്.പിയും തമ്മിലെ സഖ്യം കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തുന്നുണ്ട് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ ജൂണിലാണ് ശിരോമണി അകാലിദളും ബി.എസ്.പിയും പഞ്ചാബില്‍ സഖ്യമുണ്ടാക്കിയത്


TAGS :

Next Story