സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുമതി വേണം; സുപ്രീംകോടതിയില്‍ മീഡിയവണ്‍ മറുപടി സത്യവാങ്മൂലം നല്‍കി

വിലക്കിന്‍റെ കാരണം അറിയിക്കാത്തത് സ്വാഭാവിക നീതി നിഷേധമാണ്

MediaOne Logo

Web Desk

  • Updated:

    2022-08-06 03:21:03.0

Published:

6 Aug 2022 2:52 AM GMT

സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുമതി വേണം; സുപ്രീംകോടതിയില്‍ മീഡിയവണ്‍ മറുപടി സത്യവാങ്മൂലം നല്‍കി
X

ഡല്‍ഹി: സംപ്രേഷണ വിലക്കിൽ വാർത്താവിനിമയ മന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിന് മീഡിയവൺ സുപ്രീംകോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമാണ്. സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുമതി വേണമാണ്. വിലക്കിന്‍റെ കാരണം അറിയിക്കാത്തത് സ്വാഭാവിക നീതി നിഷേധമാണ്. ലൈസൻസ് പുതുക്കാതിരിക്കാൻ പ്രഥമദൃഷ്ട്യാ കാരണങ്ങളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മീഡിയവണ്‍ സംപ്രേഷണ വിലക്ക് ചോദ്യംചെയ്തുള്ള ഹരജികളില്‍ വേനലവധിക്ക് ശേഷം അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി നേരത്തെ അറിയിച്ചിരുന്നു.

സംപ്രേഷണ വിലക്കേർപ്പെടുത്തിയുള്ള കേന്ദ്രസർക്കാർ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് മാർച്ച് 16ന് മീഡിയവൺ ചാനൽ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങുന്ന ബെഞ്ചാണ് സംപ്രേഷണവിലക്ക് നീക്കി ഇടക്കാല ഉത്തരവിറക്കിയത്.TAGS :

Next Story